31.2 C
Iritty, IN
May 18, 2024
  • Home
  • Kerala
  • സ്വകാര്യ ഓർഡിനറി ബസുകളുടെ കാലാവധി 22 വർഷമായി ദീർഘിപ്പിച്ചു
Kerala

സ്വകാര്യ ഓർഡിനറി ബസുകളുടെ കാലാവധി 22 വർഷമായി ദീർഘിപ്പിച്ചു

സംസ്ഥാനത്ത് സർവീസ് നടത്തുന്ന സ്വകാര്യ ഓർഡിനറി ബസുകളുടെ കാലാവധി രണ്ടുവർഷം ദീർഘിപ്പിക്കും. ഇതുസംബന്ധിച്ച്‌ വിജ്ഞാപനമിറക്കാൻ ഗതാഗത മന്ത്രി ആന്റണി രാജു നിർദേശം നൽകി. കോവിഡ് മഹാമാരിയുടെ കാലയളവിൽ പരിമിതമായി മാത്രം സർവീസ് നടത്താൻ കഴിഞ്ഞിരുന്ന സ്വകാര്യ ബസുകൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഗണിച്ചാണ് കാലാവധി 20 വർഷത്തിൽ നിന്നും 22 വർഷമായി നീട്ടുന്നത്.

കോവിഡ് കാലഘട്ടത്തിൽ സർവീസ് നടത്തിയിട്ടില്ലാത്തതിനാൽ വാഹനങ്ങളുടെ കാലാവധി രണ്ടു വർഷം വർധിപ്പിച്ച് നൽകണമെന്ന സ്വകാര്യ ബസ് മേഖലയിലെ സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.

Related posts

കൊട്ടിയൂര്‍ പീഡനക്കേസില്‍ റോബിന്‍ വടക്കുംചേരിക്ക് ജാമ്യമില്ല, ഇരയുടെ ഹര്‍ജിയും തള്ളി

Aswathi Kottiyoor

കൂ​ടു​ത​ല്‍ കു​ര​ങ്ങു​പ​നി കേ​സു​ക​ള്‍ സ്ഥി​രീ​ക​രി​ച്ചേ​ക്കാ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

Aswathi Kottiyoor

മാവേലിക്കരയിൽ ആറു വയസ്സുള്ള മകളെ അച്ഛൻ വെട്ടിക്കൊന്നു

Aswathi Kottiyoor
WordPress Image Lightbox