• Home
  • Uncategorized
  • ഇന്ത്യക്ക് അഞ്ചാം സ്വര്‍ണം; ഷൂട്ടിങ്ങില്‍ ലോക റെക്കോഡോടെ സിഫ്റ്റ് കൗര്‍ സംറ ഒന്നാമത്
Uncategorized

ഇന്ത്യക്ക് അഞ്ചാം സ്വര്‍ണം; ഷൂട്ടിങ്ങില്‍ ലോക റെക്കോഡോടെ സിഫ്റ്റ് കൗര്‍ സംറ ഒന്നാമത്

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ ലോക റെക്കോഡോടെ സ്വര്‍ണം സ്വന്തമാക്കി ഇന്ത്യയുടെ സിഫ്റ്റ് കൗര്‍ സംറ. ഷൂട്ടിങ് 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍ വ്യക്തിഗത വിഭാഗത്തില്‍ 469.6 പോയിന്റോടെ സിഫ്റ്റ് ഒന്നാമതെത്തി. ഇതോടെ കഴിഞ്ഞ മെയ് മാസത്തിൽ ബാക്കുവില്‍ ബ്രിട്ടീഷ് താരം സിയോനൈദ് മക്കിന്റോഷ് സ്ഥാപിച്ച 467 പോയിന്റിന്റെ ലോകറെക്കോഡും സിഫ്റ്റ് മറികടന്നു.

നേരത്തെ ഇതേ വിഭാഗത്തില്‍ ടീം ഇനത്തില്‍ സിഫ്റ്റ് വെള്ളി നേടിയിരുന്നു. ഇതേ ഇനത്തില്‍ ഇന്ത്യയുടെ ആഷി ഛൗക്‌സെയ്ക്ക് വെങ്കലം. ചൈനയുടെ സാങ്ങിനാണ് വെള്ളി. ആഷിയുടേയും രണ്ടാമത്തെ മെഡലാണിത്. നേരത്തെ വെള്ളി നേടിയ ടീമില്‍ അംഗമായിരുന്നു. നാലാം ദിനം ഷൂട്ടിങ്ങില്‍ ഇന്ത്യ ആകെ നാല് മെഡലാണ് സ്വന്തമാക്കിയത്. രണ്ട് സ്വര്‍ണവും ഒരു വെള്ളിയും വെങ്കലവും.

Related posts

കിണറിൽ വീണ പൂച്ചയെ രക്ഷിക്കാൻ ശ്രമിച്ച് കിണറിൽ കുടുങ്ങി മരിച്ചത് ഒരു കുടുംബത്തിലെ 5 പേർ

Aswathi Kottiyoor

ബലാത്സംഗം ചെയ്ത് വീഡിയോ പകർത്തി, യുവതിയുടെ അമ്മയ്ക്ക് അയച്ച് പണംതട്ടി, ഭീഷണിയിൽ വീണ്ടും പീഡനം, ഒടുവിൽ അറസ്റ്റ്

Aswathi Kottiyoor

ലോ കോളജിലെ എസ്എഫ്ഐ- കെ.എസ്.യു സംഘർഷം; 15 പേർക്കെതിരെ കേസ്; വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി

Aswathi Kottiyoor
WordPress Image Lightbox