24.6 C
Iritty, IN
December 1, 2023
  • Home
  • Kerala
  • കോവിഡ് വ്യാപനത്തിനെതിരെ ‘കവചം’ തീര്‍ക്കുന്ന കോഴിക്കോട് കോര്‍പ്പറേഷന്റെ മെഗാ വാക്സിനേഷന്‍ യജ്ഞം ഒരു മികച്ച മാതൃക
Kerala

കോവിഡ് വ്യാപനത്തിനെതിരെ ‘കവചം’ തീര്‍ക്കുന്ന കോഴിക്കോട് കോര്‍പ്പറേഷന്റെ മെഗാ വാക്സിനേഷന്‍ യജ്ഞം ഒരു മികച്ച മാതൃക

കോഴിക്കോട്: കോവിഡ് രാജ്യമൊട്ടാകെയും കേരളത്തിലും രണ്ടാം തരംഗത്തിലേക്ക് കടക്കുന്ന ഗുരുതര സാഹചര്യത്തില്‍ കോവിഡ് മുന്‍കരുതല്‍ കര്‍ശനമായി പാലിച്ചും 45 ന് വയസ്സിന് മുകളിലുള്ള പരമാവധി പേര്‍ക്ക് വാക്സിന്‍ വിതരണം പൂര്‍ത്തിയാക്കി സാമൂഹ്യ പ്രതിരോധം വളര്‍ത്തിയെടുത്ത് രോഗവ്യാപനം വരുതിയിലാക്കാനാണ് ശ്രമിക്കുന്നത്.

ജില്ലയിലെ വാക്സിനേഷന്‍ യജ്ഞം മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നുണ്ട്. പരമാവധി ആളുകളിലേക്ക് എത്രയും വേഗം വാക്സിന്‍ എത്തിക്കാന്‍ മെഗാ ക്യാമ്ബുകള്‍ ജില്ലയില്‍ ഉടനീളം സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഇതിനൊരു മികച്ച മാതൃകയായി കോഴിക്കോട് കോര്‍പ്പറേഷന്റെ ‘കവചം 2021′
കോഴിക്കോട്‌ നഗര പരിധിയിയിലെ 45 വയസ്സ് കഴിഞ്ഞ മുഴുവന്‍ ആളുകള്‍ക്കും വാക്സിന്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ‘കവചം2021’ മെഗാ വാക്‌സിനേഷന്‍ യജ്ഞം സംഘടിപ്പിക്കുന്നത്. കോര്‍പ്പറേഷന്‍ പരിധിയിലെ 25 കേന്ദ്രങ്ങളിലായാണ് വാക്സിനേഷനുള്ള സൗകര്യങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്.

Related posts

മിശ്രവിവാഹിതരുടെ മക്കൾക്ക് ജാതിസർട്ടിഫിക്കറ്റ്: മാനദണ്ഡമുണ്ടാക്കണമെന്ന് ബാലാവകാശ കമ്മീഷൻ

Aswathi Kottiyoor

വീണ്ടും ഇരുട്ടടി; അരിവില വർധന ഇന്നുമുതൽ

Aswathi Kottiyoor

ഓ​ണ​ത്തി​ന് “ഒ​രു​കൊ​ട്ട പൂ​വ്’ ജി​ല്ലാ​ത​ല വി​ള​വെ​ടു​പ്പ് ന​ട​ത്തി

Aswathi Kottiyoor
WordPress Image Lightbox