35.9 C
Iritty, IN
May 16, 2024
  • Home
  • Iritty
  • വില്ലേജ് ഓഫിസുകളുടെ കെട്ടിടോദ്ഘാടനവും പട്ടയ വിതരണവും നാലിന്
Iritty

വില്ലേജ് ഓഫിസുകളുടെ കെട്ടിടോദ്ഘാടനവും പട്ടയ വിതരണവും നാലിന്

കീ​ഴൂ​ർ സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഉ​ൾ​പ്പെ​ടെ പേ​രാ​വൂ​ർ മ​ണ്ഡ​ല​ത്തി​ലെ നാ​ല് വി​ല്ലേ​ജ് ഓ​ഫി​സു​ക​ൾ​ക്ക് നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും 114 കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള പ​ട്ട​യ വി​ത​ര​ണ​വും തി​ങ്ക​ളാ​ഴ്ച ന​ട​ക്കും. 44 ല​ക്ഷം രൂ​പ ചെ​ല​വി​ൽ കീ​ഴൂ​ർ വി​ല്ലേ​ജ് ഓ​ഫി​സി​നാ​യി ഇ​രി​ട്ടി​യി​ൽ നി​ർ​മി​ച്ച സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫി​സ് കെ​ട്ടി​ടം രാ​വി​ലെ 9.30ന് ​മ​ന്ത്രി കെ. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.സ​ണ്ണി ജോ​സ​ഫ് എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഇ​രി​ക്കൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വ​യ​ത്തൂ​ർ വി​ല്ലേ​ജ് ഓ​ഫി​സി​നാ​യി നി​ർ​മി​ക്കു​ന്ന പു​തി​യ കെ​ട്ടി​ട​ത്തി​ന്റെ ശി​ലാ​സ്ഥാ​പ​നം രാ​വി​ലെ 10.30ന് ​മ​ന്ത്രി നി​ർ​വ​ഹി​ക്കും. 44 ല​ക്ഷം രൂ​പ ചെ​ല​വി​ൽ എ​ടൂ​രി​ൽ നി​ർ​മി​ച്ച ആ​റ​ളം വി​ല്ലേ​ജ് ഓ​ഫി​സി​ന്റെ കെ​ട്ടി​ട​വും മ​ന്ത്രി ഉ​ച്ച​ക്ക് 12ന് ​ഉ​ദ്ഘാ​ട​നം ചെ​യ്യും.ഉ​ച്ച​ക്ക് ശേ​ഷം 2.30ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ വെ​ള്ളാ​ർ​വ​ള്ളി വി​ല്ലേ​ജ് ഓ​ഫി​സി​നാ​യി 44 ല​ക്ഷം രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച കെ​ട്ടി​ട​വും മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ണ​ത്ത​ണ വി​ല്ലേ​ജ് ഓ​ഫി​സി​നാ​യി നി​ർ​മി​ച്ച കെ​ട്ടി​ടം വൈ​കി​ട്ട് 3.30ന് ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​റ​ളം ചെ​ടി​ക്കു​ളം കൊ​ട്ടാ​ര​ത്തെ 33 കു​ടും​ബ​ങ്ങ​ൾ​ക്കും വി​ള​മ​ന വി​ല്ലേ​ജി​ലെ ഒ​രു കു​ടും​ബ​ത്തി​നു​മു​ള്ള മി​ച്ച ഭൂ​മി പ​ട്ട​യ​വും എ​ടൂ​രി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി വി​ത​ര​ണം ചെ​യ്യും.കൊ​ട്ടാ​ര​ത്ത് മി​ച്ച​ഭൂ​മി​യാ​ണെ​ന്ന് അ​റി​യാ​തെ പ​ണം കൊ​ടു​ത്തു വാ​ങ്ങി വ​ർ​ഷ​ങ്ങ​ളാ​യി വീ​ടു​വെ​ച്ച് ക​ഴി​യു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് പ​ട്ട​യം ന​ൽ​കു​ന്ന​ത്. ഇ​വ​രു​ടെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള പ​ട്ട​യ പ്ര​ശ്‌​ന​മാ​ണ് ഇ​തോ​ടെ പ​രി​ഹ​രി​ക്ക​പ്പെ​ടു​ന്ന​ത്.

ആ​റ​ളം വി​ല്ലേ​ജി​ൽ 19 കു​ടും​ബ​ങ്ങ​ൾ​ക്കും മു​ഴ​ക്കു​ന്ന് വി​ല്ലേ​ജി​ൽ 23 കു​ടും​ബ​ങ്ങ​ൾ​ക്കും, പാ​യം വി​ല്ലേ​ജി​ലെ 21 കു​ടും​ബ​ങ്ങ​ൾ​ക്കും വി​ള​മ​ന വി​ല്ലേ​ജി​ലെ 12 കു​ടും​ബ​ങ്ങ​ൾ​ക്കും, തി​ല്ല​ങ്കേ​രി,വെ​ള്ളാ​ർ​വ​ള്ളി, ചാ​വ​ശേ​രി തു​ട​ങ്ങി​യ വി​ല്ലേ​ജു​ക​ളി​ൽ ഒ​രു കു​ടും​ബ​ത്തി​നു​മാ​ണ് ല​ക്ഷം വീ​ട് പ​ട്ട​യം വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഇ​തി​നു​ള്ള ഒ​രു​ക്കം പൂ​ർ​ത്തി​യാ​യ​താ​യി ഇ​രി​ട്ടി ത​ഹ​സി​ൽ​ദാ​ർ സി.​വി. പ്ര​കാ​ശ​ൻ, ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ. ​വേ​ലാ​യു​ധ​ൻ, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്‌​സ​ൺ കെ. ​ശ്രീ​ല​ത, വൈ​സ് ചെ​യ​ർ​മാ​ൻ പി.​പി ഉ​സ്മാ​ൻ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

Related posts

റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ടിഫിന്‍ ബോക്‌സ് പോലീസെത്തി പരിശോധിച്ചു

Aswathi Kottiyoor

കോവിഡ് 19 നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; മാക്കൂട്ടം – ചുരം പാതയിൽ നുറുകണക്കിന് യാത്രക്കാരും വാഹനങ്ങളും കുടുങ്ങി……..

Aswathi Kottiyoor

ആറളം ഫാമിൽ കാട്ടാനകളുടെ അക്രമം തുടരുന്നു – ഫാം സ്‌കൂളിന്റെ ചുറ്റുമതിൽ തകർത്തു – കൊക്കോമരങ്ങൾ നശിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox