26 C
Iritty, IN
July 6, 2024
  • Home
  • Kerala
  • ഇന്ന് ഉത്രാടം,: നാളെ തിരുവോണം ആഘോഷമാക്കാനുള്ള അവസാന ഒരുക്കങ്ങളുടെ തിരക്കിൽ നാടും നഗരവും
Kerala

ഇന്ന് ഉത്രാടം,: നാളെ തിരുവോണം ആഘോഷമാക്കാനുള്ള അവസാന ഒരുക്കങ്ങളുടെ തിരക്കിൽ നാടും നഗരവും

ഓണാഘോഷത്തിന്റെ അവസാന വട്ട ഒരുക്കത്തിനായി ഉത്രാടദിവസം (തിരുവോണത്തിനു തലേദിവസം) പിറ്റേ ദിവസത്തെ ഓണാഘോഷത്തിനു ആവശ്യമായ സാധനങ്ങൾ വാങ്ങിക്കുവാൻ മലയാളികൾ നടത്തുന്ന യാത്രക്കാണു ഉത്രാടപ്പാച്ചിൽ എന്നു പറയുന്നത്. മലയാളികൾ ഓണത്തിനുവേണ്ടതെല്ലാം വാങ്ങിക്കൂട്ടുന്ന ദിവസം ആണു ഉത്രാട ദിവസം. അടുക്കളയിലേക്കും മറ്റും ഓണത്തിനു വേണ്ടതെല്ലാം കൈയ്യെത്തും ദൂരത്ത് എത്തിക്കുക എന്നതാണു ഉത്രാടപ്പാച്ചിലിന്റെ ഉദ്ദേശം.

*ഇന്ന് ഉത്രാടപ്പാച്ചിൽ*

ഇന്ന് ഓണത്തിനായുള്ള ഉത്രാടപ്പാച്ചിൽ. നാളെ തിരുവോണം ആഘോഷമാക്കാനുള്ള അവസാന ഒരുക്കങ്ങളുടെ തിരക്കിലാണിന്നു നാടും നഗരവും.

ഇന്നലെ വ്യാപാര ശാലകളിലും വഴിയോര വാണിഭ കേന്ദ്രങ്ങളിലുമെല്ലാം വൻ തിരക്കാണ് അനുഭവപ്പെട്ടത്. പച്ചക്കറി വിപണിയായിരുന്നു ഏറ്റവും സജീവം. ഒപ്പം വസ്ത്ര വ്യാപാര ശാലകളിലും വൻ തിരക്ക് അനുഭവപ്പെട്ടു. പലയിടത്തും വഴിയോരങ്ങളിൽ താൽക്കാലിക പച്ചക്കറി കടകളും ആരംഭിച്ചിട്ടുണ്ട്. പല പച്ചക്കറികൾക്കും വിലയും ഉയർന്നിട്ടുണ്ട്.ഓണത്തിന് മുൻപ് പരമാവധി കച്ചവടം നേടാൻ വ്യാപാര ശാലകളെല്ലാം പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

പച്ചക്കറി വിപണിക്കൊപ്പം ഉത്രാട ദിനത്തിൽ ആവശ്യക്കാർ ഏറുന്നത് പൂവിനാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യാപാരികൾക്ക് പൂക്കച്ചവടത്തിന് അനുമതി നൽകിയതോടെ പൂ വിപണി സജീവമായിട്ടുണ്ട്. ഇന്നലെയാണ് ഏറ്റവും കൂടുതൽ ലോഡ് പൂക്കൾ അയൽ സംസ്ഥാനങ്ങളിൽ നിന്നു വിപണിയിലേക്ക് എത്തിയത്.

നാട്ടുകാരെ ഓണമൂട്ടാൻ കാറ്ററിങ് യൂണിറ്റുകളുടെയും ഹോട്ടലുകളുടെയും അടുക്കളകൾ ഇടവേളയില്ലാതെ പ്രവർത്തിക്കുന്നതും ഈ രാത്രിയിലാണ്. നാളെ രാവിലെ മുതൽ തന്നെ ഹോം ഡെലിവറി ആരംഭിക്കേണ്ടതിനാൽ ഇന്ന് രാത്രിയിലാണ് പാചകം. നിരത്തിലും വ്യാപാര ശാലകളിലും തിരക്കേറുമ്പോൾ പൊലീസും സജീവമാണ്.

Related posts

റോഡുകളുടെ ഡിഫക്ട് ലയബിലിറ്റി കാലാവധി പ്രസിദ്ധീകരിച്ചത് ചരിത്രപരമായ നടപടി: മന്ത്രി

Aswathi Kottiyoor

അക്കാഡമി ഓൺ സ്റ്റാറ്റിസ്റ്റിക്കൽ അഡ്മിനിസ്‌ട്രേഷൻ കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

സംസ്ഥാനത്ത് തിങ്കളാഴ്ച 4.30 ല​ക്ഷം പേ​ര്‍​ക്ക് വാ​ക്സി​ന്‍ ന​ല്‍​കി

Aswathi Kottiyoor
WordPress Image Lightbox