35.7 C
Iritty, IN
February 29, 2024
  • Home
  • Kerala
  • അക്കാഡമി ഓൺ സ്റ്റാറ്റിസ്റ്റിക്കൽ അഡ്മിനിസ്‌ട്രേഷൻ കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
Kerala

അക്കാഡമി ഓൺ സ്റ്റാറ്റിസ്റ്റിക്കൽ അഡ്മിനിസ്‌ട്രേഷൻ കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ പഠന ഗവേഷണ പരിശീലന കേന്ദ്രമായ സ്റ്റേറ്റ് അക്കാദമി ഓൺ സ്റ്റാറ്റിസ്റ്റിക്കൽ അഡ്മിനിസ്‌ട്രേഷന്റെ പുതിയ കെട്ടിടത്തിന്റെ പ്രവർത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിച്ചു.
നവകേരള സൃഷ്ടിക്ക് പുരോഗതി കൈവരിക്കുവാൻ സാധിച്ചത് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ശേഖരിച്ച കണക്കുകളുടെ അടിസ്ഥാനത്തിലുള്ള ആസൂത്രണത്തിലൂടെയാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സർക്കാരിന്റെ ആസൂത്രണപ്രക്രിയയിൽ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് നടത്തുന്ന പ്രവർത്തനങ്ങൾ സമാനതകൾ ഇല്ലാത്തതാണ്. വകുപ്പിനെ ആധുനീകരിക്കുന്നതിനും ശാക്തികരിക്കുന്നതിനും വകുപ്പിനെ പരിവർത്തനപ്പെടുത്തുന്നതിനും സ്റ്റേറ്റ് അക്കാദമി ഓൺ സ്റ്റാറ്റിസ്റ്റിക്കൽ അഡ്മിനിസ്‌ട്രേഷന് കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആസൂത്രണ പ്രക്രിയയുടെ അടിസ്ഥാനം കൃത്യമായ ഡാറ്റ ആണ്. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് നടത്തുന്ന പഠനങ്ങളുടെയും സർവേകളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റിപ്പോർട്ടുകൾ കൃത്യതയോടും വിശ്വസനീയവുമായ തരത്തിൽ സർക്കാരിന് ലഭ്യമാകേണ്ടതുണ്ട്. കഴിഞ്ഞ അഞ്ച് വർഷം സമാനതകൾ ഇല്ലാത്ത പ്രതിസന്ധികളിലൂടെയാണ് നാം കടന്നുപോയതെന്നും അതിനെ തരണം ചെയ്ത് നവകേരള സൃഷ്ടിയിലൂടെ നമുക്ക് മുന്നോട്ട് പോകാൻ കഴിഞ്ഞത് കൃത്യമായ ആസൂത്രണത്തിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് തയ്യാറാക്കിയ റിപ്പോർട്ടുകൾ ഏറെ സഹായകരമായി. ഒന്നാംഘട്ട ലോക്ക്ഡൗൺ കാലത്ത് വകുപ്പ് നടത്തിയ കോവിഡ് ആഘാത പഠനത്തെ മുഖ്യമന്ത്രി പ്രകീർത്തിച്ചു. രണ്ടാംഘട്ട പഠന റിപ്പോർട്ട് എത്രയും വേഗം ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. വകുപ്പിനെ ആധുനീകരിക്കുന്നതിനും ശാക്തീകരിക്കുന്നതിനും സർക്കാർ പ്രതിജ്ഞാബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
സാമ്പത്തിക സ്ഥിതിവിവരക്കണക്ക് നടത്തുന്ന വിവരശേഖരണം, സമാഹരണം, സംഗ്രഹണം, വിശകലനം, അപഗ്രഥനം തുടങ്ങിയ മേഖലകളിൽ നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി വകുപ്പിന്റെ പ്രവർത്തനങ്ങളെ പരിവർത്തനപ്പെടുത്തുന്നതിന് സ്റ്റേറ്റ് അക്കാദമി ഓൺ സ്റ്റാറ്റിസ്റ്റിക്കൽ അഡ്മിനിസ്‌ട്രേഷന് കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തിൽ പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ കേന്ദ്ര സഹമന്ത്രി റാവു ഇന്ദർജിത് സിംഗ് മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സ്ട്രങ്തനിംഗ് പ്രോജക്ടിന്റെ ഭാഗമായി ഉപഭോക്തൃ സൂചിക, പ്രദേശിക സ്ഥിതിവിവരക്കണക്കുകൾ, വെബ് ആപ്ലിക്കേഷനുകൾ വികസിപ്പിച്ചെടുക്കുക, അക്കാദമി രൂപീകരണം എന്നിവ കേരളം നടപ്പാക്കിയിട്ടുണ്ട്. 2019-2024 കാലയളവിൽ വിവിധ സൂചകങ്ങളെ അടിസ്ഥാനമാക്കിയുള്ള ലേബർ ഫോഴ്‌സ് സർവേ, ടൈം യൂസ് സർവേ, സുസ്ഥിര വികസന ലക്ഷ്യങ്ങൾ വിലയിരുത്തുന്നതിനായുള്ള നാഷണൽ ഇൻഡിക്കേറ്റർ ഫ്രയിംവർക്ക് പ്രവർത്തനങ്ങൾ ദേശീയതലത്തിൽ നടന്നതായി അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടിക്കാറാം മീണ സ്വാഗതം പറഞ്ഞു. സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് ഡയറക്ടർ പി.വി. ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് കൗൺസിലർ സൗമ്യ. എൽ, കേരള സ്റ്റേറ്റ് സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷൻ ചെയർമാൻ പി.സി. മോഹനൻ, എൻ.എസ്.ഒ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സുനിത ഭാസ്‌കർ, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്റ് ടാക്‌സേഷൻ ഡയറക്ടർ ഡോ. കെ.ജെ ജോസഫ്, അഡൈ്വസറി കമ്മിറ്റി ചെയർമാൻ ഡോ.കെ.എൻ. ഹരിലാൽ എന്നിവർ പങ്കെടുത്തു.

Related posts

മാക്കൂട്ടം ചുരത്തില്‍ കണ്ടെയിനര്‍ ലോറിയുടെ ടയറുകള്‍ക്ക് തീപിടിച്ചു

Aswathi Kottiyoor

അമിത്‌ ഷാ കശ്‌മീരിൽ; വലഞ്ഞ്‌ ജനം, ഇരുചക്രവാഹനംപോലും അനുവദിക്കുന്നില്ല

Aswathi Kottiyoor

പൊലീസ് ഉദ്യോഗസ്ഥർക്ക് ‘22 നല്ല നടപ്പ്’ നിർദേശങ്ങളുമായി ഡിജിപി.

Aswathi Kottiyoor
WordPress Image Lightbox