24 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • സാഹിത്യനിരൂപണത്തിൽ മലയാളത്തിന് വലിയ സംഭാവനകൾ നൽകിയ കെപി അപ്പൻ ജന്മവാർഷിക ദിനം
Uncategorized

സാഹിത്യനിരൂപണത്തിൽ മലയാളത്തിന് വലിയ സംഭാവനകൾ നൽകിയ കെപി അപ്പൻ ജന്മവാർഷിക ദിനം

1936 ഓഗസ്റ്റിൽ ഇതേനാൾ ആലപ്പുഴ ജില്ലയിൽ ജനനം.

ആലപ്പുഴ സനാതന വിദ്യാലയം, എസ്.ഡി. കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

ആലുവ യു.സി. കോളേജ്, എസ്.എൻ. കോളേജ്, ചേർത്തല , കൊല്ലം എസ്.എൻ. കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

അപ്പൻ മറ്റുള്ളവരുടെ വിശ്വാസചര്യകളിൽ ഇടപെട്ടിരുന്നില്ലെങ്കിലും സാധാരണ വിവക്ഷിക്കുന്ന അർത്ഥത്തിൽ ആസ്തികനായിരുന്നില്ല.എങ്കിലും തന്റെ സ്വകാര്യവായനാമുറിയിൽ ശ്രീ നാരായണഗുരുവിന്റെ ചിത്രത്തിനു് പ്രത്യേക സ്ഥാനം നൽകിയ അദ്ദേഹം ഗുരുവിന്റെ തത്ത്വങ്ങളോടും ആദർശങ്ങളോടും ആഭിമുഖ്യം പുലർത്തിയിരുന്നു.

വിമർശനത്തിലെ വിരുദ്ധനിലപാടുകമൂലം ആദ്യകാലത്തു് വൈരികളെപ്പോലെ അന്യോന്യം എതിർത്തിരുന്ന അപ്പനും സുകുമാർ അഴീക്കോടും പിന്നീട് ആത്മസുഹൃത്തുക്കളായി മാറി.

അർബ്ബുദരോഗത്തെത്തുടർന്ന് 2008 ഡിസംബർ 15-ന് കായംകുളത്ത് അന്തരിച്ചു

പ്രധാന കൃതികൾ

ക്ഷോഭിക്കുന്നവരുടെ സുവിശേഷം
പ്രകോപനങ്ങളുടെ പുസ്തകം
കലഹവും വിശ്വാസവും
മലയാള ഭാവന: മൂല്യങ്ങളും സംഘർഷങ്ങളും
വരകളും വർണ്ണങ്ങളും
ബൈബിൾ വെളിച്ചത്തിന്റെ കവചം
കലാപം, വിവാദം, വിലയിരുത്തൽ
സമയപ്രവാഹവും സാഹിത്യകലയും
കഥ: ആഖ്യാനവും അനുഭവസത്തയും
ഉത്തരാധുനികത വർത്തമാനവും വംശാവലിയും
ഇന്നലെകളിലെ അന്വേഷണപരിശോധനകൾ
വിവേകശാലിയായ വായനക്കാരാ
രോഗവും സാഹിത്യഭാവനയും
ചരിത്രത്തെ അഗാധമാക്കിയ ഗുരു
സ്വർഗ്ഗം തീർന്നുപോവുന്നു, നരകം നിലനിൽക്കുന്നു.
തിരസ്‌കാരം
മാറുന്ന മലയാള നോവൽ
പേനയുടെ സമരമുഖങ്ങൾ
മധുരം നിന്റെ ജീവിതം
അഭിമുഖസംഭാഷണങ്ങൾ
ചരിത്രത്തെ നിങ്ങൾക്കൊപ്പം കൂട്ടുക
ഫിക്‌ഷന്റെ അവതാരലീലകൾ

പുരസ്കാരങ്ങൾ

കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം-മധുരം നിന്റെ ജീവിതം

ഉത്തരാധുനികത ചരിത്രവും വംശാവലിയും എന്ന കൃതിക്കു 1998ലെ കേരളസാഹിത്യ അക്കാദമി അവാർഡ്

Related posts

അഞ്ച് ദിവസം വ്യാപകമായി മഴ പെയ്യും, ശക്തമായ കാറ്റിനും സാധ്യത; കള്ളക്കടൽ പ്രതിഭാസത്തിലും ജാ​ഗ്രത വേണം

Aswathi Kottiyoor

കർഷക ക്ഷേമനിധി ബോർഡ്‌; ഒരു വർഷം അഞ്ച് ലക്ഷം പേരെ അംഗങ്ങളാക്കും

Aswathi Kottiyoor

കെജ്‌രിവാൾ ജയിലിലേക്ക്; ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

Aswathi Kottiyoor
WordPress Image Lightbox