• Home
  • Uncategorized
  • മലയാളിയുടെ മനസ്സില്‍ അഭിനയ മുഹൂര്‍ത്തങ്ങളുടെ വേലിയേറ്റം സൃഷ്ടിച്ച ബാലന്‍ കെ നായരുടെ ഒർമ്മദിനം
Uncategorized

മലയാളിയുടെ മനസ്സില്‍ അഭിനയ മുഹൂര്‍ത്തങ്ങളുടെ വേലിയേറ്റം സൃഷ്ടിച്ച ബാലന്‍ കെ നായരുടെ ഒർമ്മദിനം

വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് പുതിയ പരിവേഷം നല്കിയ ബാലന്‍ കെ നായര്‍ അഭിനയ തികവിന്റെ ഉദാഹരണമായിരുന്നു. മികച്ച നടനുളള ദേശീയ അവാര്‍ഡുള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ബാലന്‍ കെ നായരെ തേടിയെത്തിയിരുന്നു.

ആരാധകരുടെ മനസ്സില്‍ വില്ലന്‍ എന്ന പദത്തിന്‍റെ പ്രതിരൂപമായിരുന്നു ബാലന്‍ കെ നായര്‍. മലയാളസിനിമയിലെ വില്ലന്‍ കഥാപാത്രങ്ങളിലെല്ലാം ഒരു കാലത്ത് ബാലന്‍ കെ നായരായിരുന്നു നിറഞ്ഞ് നിന്നത്. ഇതിനിടെയില്‍ തന്നെ തേടിയെത്തിയ മറ്റ് കഥാപാത്രങ്ങളും ഭാവപകര്‍ച്ചയിലൂടെ അദ്ദേഹം അനശ്വരനാക്കി.

നാടകരചനയിലൂടെയാണ് ബാലന്‍ കെ നായര്‍ കലാരംഗത്ത് സജീവമാകുന്നത്. . 14ാാം വയസ്സില്‍ കെ ടി മുഹമ്മദിന്റെ നാടകങ്ങളിലൂടെ അഭിനയരംഗത്ത് സജീവമായി. 1971ല്‍ നിഴലാട്ടം എന്ന ചിത്രത്തിലൂടെ സിനിമയിലേക്കുളള അരങ്ങേറ്റം.
വില്ലന്‍ കഥാപാത്രങ്ങളില്‍ തളച്ചിടപ്പെട്ട ബാലന്‍ കെ നായര്‍ക്ക് മാറ്റം നല്കിയ ചിത്രമായിരുന്നു ഓപ്പോള്‍. എംടി വാസുദേവന്‍നായരുടെ തിരക്കഥയില്‍ കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത ഓപ്പോളില്‍ പട്ടാളക്കാരന്‍ ഗോവിന്ദന്‍കുട്ടിയെ ബാലന്‍ കെ നായര്‍ അനശ്വരമാക്കി. ഈ ചിത്രത്തിലെ അഭിനയത്തിനായിരുന്നു അദ്ദേഹത്തിന് ഭരത് അവാര്‍ഡ് ലഭിച്ചത്.

എംടിയുടെ കടവ്, ഐ വി ശശിയുടെ ആള്‍ക്കൂട്ടത്തില്‍ തനിയെ, ഒരു വടക്കന്‍ വീരഗാഥ, ഈ നാട്, 1921, ആര്യന്‍ തുടങ്ങീ 300ഓളം സിനിമകള്‍ ബാലന്‍ കെ നായര്‍ എന്ന നടന്റെ കയ്യൊപ്പു പതിഞ്ഞതായിരുന്നു. അഗ്നി, തച്ചോളി അമ്പു തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച സഹനടനുളള അവാര്‍ഡുകളും നേടിയിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് 2000ത്തിലായിരുന്നു അന്ത്യം.

Related posts

വാക്കുതർക്കം; മൂവാറ്റുപുഴയില്‍ ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു

Aswathi Kottiyoor

ബലാത്സംഗക്കേസ്: സ്വയം പ്രഖ്യാപിത ആൾദൈവം റാം റഹീമിന് പരോൾ

Aswathi Kottiyoor

ട്രെയിന്‍ കാത്ത് മറുനാടന്‍ മലയാളികള്‍; കേന്ദ്ര ബജറ്റില്‍ പ്രതീക്ഷ

Aswathi Kottiyoor
WordPress Image Lightbox