നവകേരളം കർമ്മപദ്ധതി രണ്ടിന് കീഴിൽ പ്രവർത്തിക്കുന്ന ഹരിതകേരളം ജില്ലാ മിഷന്റെ നേതൃത്വത്തിൽ നടക്കുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന “ഓർമ്മമരം” ക്യാമ്പയിൽ പ്രവർത്തനങ്ങളുടെ ഒരുക്കം പാലപുഴയിലെ നവകേരളം പച്ചത്തുരുത്തിൽ തുടങ്ങി.
മുഴക്കുന്ന് പഞ്ചായത്ത് ഭരണസമിതിയുടെ ഓർമ്മക്കായി പ്രസിഡന്റ് ടി ബിന്ദു സിന്ദൂരം മാവ്തൈ നട്ടു ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് വി വി വിനോദ് അധ്യക്ഷനായി.ആത്തമരവും നട്ടു. മുഖ്യാഥിതി റവ. ഫാ. ഡോ. പീറ്റർ ഓരോത്ത് ചെറുനാരകതൈയ്യും നട്ടു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ,ഡീപോൾ ആട്സ് ആന്റ് സയൻസ് കോളേജ് എൻഎസ്എസ് ടീം എന്നിവർ അവരവരുടെ പേരിൽ വിവിധതരം മാവുകൾ, പ്ലാവ്, ആത്ത, വെള്ളപൈൻ തുടങ്ങി 40 തൈകളാണ് നട്ടത്.വരും ദിവസങ്ങളിൽ പഞ്ചായത്തിലെ ഓരോരുത്തർക്കും “ഓർമ്മമരം” പഞ്ചായത്ത് അനുമതിയോടെ തുരുത്തിൽ നടാം. നട്ടു പരിപാലിച്ചു മൂന്ന് വർഷം കഴിയുമ്പോൾ പരിപാലിച്ച വ്യക്തിയെ പഞ്ചായത്ത് സർട്ടിഫിക്കറ്റ് നൽകി ആദരിക്കും.
പഞ്ചായത്ത് അംഗങ്ങളായ എ വനജ, അഡ്വ. ജാഫർ നല്ലൂർ, ബി മിനി, ഷെഫീന മുഹമ്മദ്,എൻഎസ്എസ് പോഗ്രാം ഓഫീസർ കെ ജെസ്സി,സി രേഷ്മ,ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ നിഷാദ്മണത്തണ തുടങ്ങിയവർ സംസാരിച്ചു.