27.1 C
Iritty, IN
May 18, 2024
  • Home
  • Kelakam
  • ന്യായവിലയ്ക്ക് പരിശുദ്ധവും മായംകലരാത്തതുമായ തനത് ഉൽപ്പന്നങ്ങൾ ; കുടുംബശ്രീ ഓണച്ചന്തകള്‍ 22 മുതൽ*
Kelakam

ന്യായവിലയ്ക്ക് പരിശുദ്ധവും മായംകലരാത്തതുമായ തനത് ഉൽപ്പന്നങ്ങൾ ; കുടുംബശ്രീ ഓണച്ചന്തകള്‍ 22 മുതൽ*

കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ ചൊവ്വ മുതൽ ഓണച്ചന്തകൾ സംഘടിപ്പിക്കും. ന്യായവിലയ്ക്ക് പരിശുദ്ധവും മായംകലരാത്തതുമായ തനത് ഉൽപ്പന്നങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. മേളയുടെ സംസ്ഥാന ഉദ്ഘാടനം 22ന് തിരുവനന്തപുരം തൈക്കാട് പൊലീസ് ഗ്രൗണ്ടിൽ മന്ത്രി എം ബി രാജേഷ് നിർവഹിക്കും.

തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച്‌ 1070 സിഡിഎസുകളിലും മേളകൾ സംഘടിപ്പിക്കും. ജില്ലാ മേളകൾക്കുള്ള ഒരുക്കവും പൂർത്തിയായി. വിപണന മേളകൾ സംഘടിപ്പിക്കാൻ ജില്ലകളിൽ ഒരു ലക്ഷം രൂപയും നഗര സിഡിഎസ് തലത്തിൽ 15,000 രൂപയും പഞ്ചായത്തിൽ 12,000 രൂപയും കുടുംബശ്രീ നൽകും. കൂടാതെ തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടിൽനിന്ന്‌ ഒരുലക്ഷം രൂപവരെ ഓണം വിപണന മേളകൾക്ക് അനുവദിക്കാമെന്ന സർക്കാർ ഉത്തരവുമുണ്ട്.

കുടുംബശ്രീ സൂക്ഷ്മ സംരംഭകരും സംഘകൃഷി സംഘങ്ങളും ഉൽപ്പാദിപ്പിക്കുന്ന വിവിധ ഉൽപ്പന്നങ്ങളാണ് വിപണനത്തിനെത്തിക്കുന്നത്. വിവിധതരം ധാന്യപ്പൊടികൾ, ഭക്ഷ്യോൽപ്പന്നങ്ങൾ, കാർഷിക ഉൽപ്പന്നങ്ങൾ എന്നിവ ലഭിക്കും.

Related posts

യുവമോർച്ച സംസ്ഥാന വ്യാപകമായി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

Aswathi Kottiyoor

110-ാമത്തെ വയസ്സിലും തളരാതെ സമ്മതിദാനാവകാശം  വിനിയോഗിച്ച് മാതൃകയായിരിക്കുകയാണ് കേളകം പഞ്ചായത്തിലെ അടക്കാത്തോട് സ്വദേശി വെള്ളാറയില്‍ മുഹമ്മദ് കുഞ്ഞ് റാവുത്തര്‍……….

Aswathi Kottiyoor

ശാന്തിഗിരിയിൽ വാറ്റുചാരായം പിടികൂടിയ കേസ്: പ്രതി അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox