• Home
  • Kerala
  • ജിഎസ്‌ടി : 5 കോടിക്ക് മുകളിൽ വിറ്റുവരവുള്ളവർക്ക് ഓ​ഗസ്റ്റ് ഒന്നു മുതൽ ഇ- ഇൻവോയ്‌സിങ്
Kerala

ജിഎസ്‌ടി : 5 കോടിക്ക് മുകളിൽ വിറ്റുവരവുള്ളവർക്ക് ഓ​ഗസ്റ്റ് ഒന്നു മുതൽ ഇ- ഇൻവോയ്‌സിങ്

അഞ്ച് കോടി രൂപക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള വ്യാപാരികളുടെ ബിസിനസ് -ടു – ബിസിനസ്  വ്യാപാര ഇടപാടുകൾക്ക് 2023 ഓഗസ്റ്റ്  ഒന്ന് മുതൽ ഇ – ഇൻവോയ്‌സിങ് നിർബന്ധമാക്കി.  2017-2018 സാമ്പത്തിക വർഷം മുതൽ, മുൻ സാമ്പത്തിക വർഷങ്ങളിൽ   ഏതെങ്കിലും വർഷത്തിൽ, അതായത് 2022-23 വരെ 5 കോടിയോ അതിലധികമോ വാർഷിക വിറ്റ് വരവുള്ള വ്യാപാരികൾ 2023 ഓഗസ്റ്റ്  ഒന്ന് മുതൽ   ഇ – ഇൻവോയ്‌സ് തയ്യാറാക്കണം. 

ഇ – ഇൻവോയ്‌സിങ് ബാധകമായ വ്യാപാരികൾ നികുതി ബാധ്യതയുള്ള ചരക്കുകൾക്കും സേവനങ്ങൾക്കും കൂടാതെ വ്യാപാരി നൽകുന്ന ക്രഡിറ്റ്/ ഡെബിറ്റ് നോട്ടുകൾക്കും ഇ – ഇൻവോയ്‌സ് തയ്യാറാക്കണം. നിലവിൽ 10 കോടി രൂപയിലധികം വിറ്റ് വരവുള്ള വ്യാപാരങ്ങൾക്കാണ് ഇ-ഇൻവോയ്‌സിങ് നിർബന്ധമാക്കിയിട്ടുള്ളത്. ഇതാണ്  ഓഗസ്റ്റ്  ഒന്ന് മുതൽ 5  കോടി രൂപയായി കുറച്ചത്.
ഇ – ഇൻവോയ്‌സ് എടുക്കാൻ ബാധ്യതയുള്ള വ്യാപാരികൾ ചരക്കു നീക്കം നടത്തുന്നതിന് മുൻപ് തന്നെ ഇ-ഇൻവോയ്‌സിങ് നടത്തണം. ഇതിനായി ഇ-ഇൻവോയ്‌സ് പോർട്ടലായ https://einvoice1.gst.gov.in ൽ രജിസ്റ്റർ ചെയ്ത് ‘യൂസർ ക്രെഡൻഷ്യൽസ് ‘ കൈപ്പറ്റേണ്ടതാണ്. ഇ-വേ ബിൽ പോർട്ടലിൽ ”യൂസർ ക്രെഡൻഷ്യൽസ് ‘ ഉള്ള വ്യാപാരികൾക്ക് അതിനായുള്ള യൂസർ ഐഡിയും പാസ്സ്വേർഡും ഉപയോഗിച്ച് ഇ- ഇൻവോയ്‌സിങ് പോർട്ടലിൽ ലോഗ് ഇൻ ചെയ്യാവുന്നതാണ്.

ജിഎസ്‌ടി നിയമത്തിലെ 51 ആം വകുപ്പ് പ്രകാരമുള്ള ടിഡിഎസ് (TDS) കിഴിവ് നടത്തുന്നതിനു വേണ്ടി എടുത്ത ടിഡിഎസ് (TDS) രജിസ്ട്രേഷൻ മാത്രമുള്ള, സർക്കാർ/അർദ്ധ-സർക്കാർ സ്ഥാപനങ്ങൾക്കും, പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഇ-ഇൻവോയ്‌സ് ബാധകമായ സപ്ലയർ നികുതി വിധേയമായ സാധനങ്ങളോ സേവനങ്ങളോ സപ്ലൈ ചെയ്യുമ്പോൾ ആയത് ബിസ്സിനെസ്സ് -ടു – ബിസ്സിനെസ്സ് സപ്ലൈ ആയി പരിഗണിച്ചുകൊണ്ട് അത്തരം സ്ഥാപനങ്ങളുടെ ടിഡിഎസ് (TDS) രജിസ്ട്രേഷൻ നമ്പറിൽ ഇ- ഇൻവോയ്സ് നൽകേണ്ടതാണ്. പ്രസ്‌തുത സ്ഥാപനത്തിന് റഗുലർ രജിസ്ട്രേഷൻ ഉണ്ടെങ്കിൽ ഇ-ഇൻവോയ്‌സ് നൽകേണ്ടത് റഗുലർ രജിസ്ട്രേഷൻ നമ്പറിൽ തന്നെയാണ്.

ഇ-ഇൻവോയ്‌സിങ് ബാധ്യതയുള്ള വ്യാപാരി ഇ-ഇൻവോയ്‌സിങ് നടത്തിയില്ലെങ്കിൽ സ്വീകർത്താവിന് ഇൻപുട് ടാക്സ് ക്രെഡിറ്റിന് അർഹതയുണ്ടാവില്ല. ജിഎസ്‌ടി നിയമ പ്രകാരം നികുതിരഹിതമായ ചരക്കുകൾ കൈകാര്യം ചെയ്യുന്ന വ്യാപാരികൾക്ക് ഇ- ഇൻവോയ്സിങ് ആവശ്യമില്ല. സെസ്സ് യൂണിറ്റുകൾ, ഇൻഷുറൻസ്, നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികൾ അടക്കമുള്ള ബാങ്കിങ് മേഖല, ഗുഡ്‌സ് ട്രാൻസ്പോർട്ടിങ് ഏജൻസികൾ, പാസഞ്ചർ ട്രാൻസ്പോർട് സർവീസ്, മൾട്ടിപ്ലെക്‌സ് സിനിമ അഡ്‌മിഷൻ, എന്നീ മേഖലകളെയും ഇ- ഇൻവോയ്‌സിങ്ങിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Related posts

പുതിയ 25 പോലീസ് സബ്ഡിവിഷനുകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷൻ; നിയമനിർമാണം പരിഗണനയിൽ: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor

ക്രിസ്‌‌മസ്‌ പുതുവർഷ ആഘോഷങ്ങൾ വിനാശകരമെന്ന്‌ ആർഎസ്‌എസ്‌ വാരിക ഓർഗനൈസർ

Aswathi Kottiyoor
WordPress Image Lightbox