28.9 C
Iritty, IN
July 5, 2024
  • Home
  • kannur
  • കുട്ടിപ്പുല്ലിൽ വരുന്നു പാർക്കും റിസോർട്ടും
kannur

കുട്ടിപ്പുല്ലിൽ വരുന്നു പാർക്കും റിസോർട്ടും

നടുവിൽ പഞ്ചായത്തിലെ കനകക്കുന്ന്‌ കുട്ടിപ്പുല്ലിൽ ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിൽ റിസോർട്ടും പാർക്കും സ്ഥാപിക്കുന്നു. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 70 സെന്റ് സ്ഥലത്ത്‌ ഒരുക്കുന്ന പാർക്കിനും റിസോർട്ടിനുമായി ടൂറിസം വകുപ്പിന്റെ 49.80 ലക്ഷം രൂപയും പഞ്ചായത്തിന്റെ 33.20 ലക്ഷം രൂപയും ചേർത്ത് 83 ലക്ഷം രൂപയ്ക്കാണ് ഭരണാനുമതിയായത്. ചോലവനവും കാട്ടരുവിയും പച്ചവിരിച്ച പുൽമേടുമായി പ്രകൃതിഭംഗി നിറഞ്ഞതും 3000 ൽ അധികം അടി ഉയരത്തിലുള്ളതുമായ കുട്ടിപ്പുല്ല് ടൂറിസം കേന്ദ്രത്തിനെ പുതിയ പദ്ധതി കൂടുതൽ ആകർഷകമാക്കും.
സംസ്ഥാനത്തെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും ഒരു വിനോദസഞ്ചാര കേന്ദ്രമെങ്കിലും വികസിപ്പിക്കുകയാണ് ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയുടെ ലക്ഷ്യം. ടൂറിസം വകുപ്പും തദ്ദേശഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് പദ്ധതിക്ക് ആവശ്യമായ പണം ചെലവഴിക്കുക. ജില്ലയിൽ ഡെസ്റ്റിനേഷൻ ചലഞ്ച് നടപ്പാക്കുന്നതിന്റെ ആദ്യ ചുവടുവയ്‌പ്പാണ്‌ കുട്ടിപ്പുല്ല് പാർക്ക് പദ്ധതി. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി പൂർത്തിയാക്കുക. ആദ്യഘട്ടത്തിൽ പാർക്കും സഞ്ചാരികളുടെ താമസസൗകര്യത്തിനായി രണ്ട് കോട്ടേജും വിശ്രമമുറിയുമൊരുക്കും. പാർക്കിങ്‌ ഏരിയ, സ്വിമ്മിങ് പൂൾ, മിനി ആംഫി തീയറ്റർ, റെസ്‌റ്റോറന്റ്‌, റിസപ്ഷൻ ഏരിയ തുടങ്ങിയവയുമുണ്ടാകും. രണ്ടാം ഘട്ടത്തിൽ മൂന്ന് കോട്ടേജ്‌, ജിം, മിനി ബാഡ്മിന്റൺ കോർട്ട്, കുട്ടികൾക്കുള്ള കളിസ്ഥലം, വൈ-ഫൈ സോൺ തുടങ്ങിയവ നിർമിക്കും. ഇതോടൊപ്പം റോഡുകളുടെ സൗന്ദര്യവൽക്കരണം, വഴിയോര ലൈറ്റുകൾ, പാർക്കിനായുള്ള കെട്ടിടനിർമാണം എന്നിവയും സാധ്യമാക്കും. ഓഫീസ്, റെസ്റ്റോറന്റ്, സ്റ്റാഫ് ക്വാർട്ടേഴ്സ്, ടോയ്‌ലറ്റ് സൗകര്യം തുടങ്ങിയവയാണ് കെട്ടിടത്തിലുണ്ടാവുക.
പ്രകൃതിയോടിണങ്ങി നിൽക്കുന്ന പ്രദേശമായതിനാൽ അവ നിലനിർത്തിത്തന്നെ മണ്ണിന് പ്രശ്‌നമുണ്ടാകാത്ത രീതിയിലാണ്‌ റിസോർട്ടുകൾ പണിയുക. ഇത് മഴവെള്ളത്തിന്റെ ഒഴുക്കിനും അനുകൂലാന്തരീക്ഷം സൃഷ്ടിക്കും. ഒരു വർഷംകൊണ്ട് പ്രവൃത്തി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ നേരിട്ടും അല്ലാതെയുമുള്ള നിരവധി തൊഴിലവസരങ്ങളും സൃഷ്ടിക്കാനാകും.
സഞ്ചാരികളേ ഇതിലേ…
ജില്ലയിലെ പൈതൽമലയും പാലക്കയം തട്ടും കഴിഞ്ഞാൽ ഏറെ പ്രിയമുള്ള വിനോദസഞ്ചാര കേന്ദ്രമാണ് കുട്ടിപ്പുല്ല്. പൈതൽമലയ്ക്കും പാലക്കയംതട്ടിനും ഇടയിലുള്ള കുട്ടിപ്പുല്ല്‌ കോടമഞ്ഞ് പുതച്ചും പച്ചവിരിച്ചും സഞ്ചാരികളെ ആകർഷിക്കുന്നു. നിരവധി പേരാണ് ഇവിടെ ദിനംപ്രതി എത്തുന്നത്. കുടിയാന്മല –-പാത്തൻപാറ –- മൈലംപെട്ടി എന്നീ വഴികളിലൂടെ കുട്ടിപ്പുല്ലിലേക്കെത്താം. കരുവൻചാൽ –- -പാത്തൻപാറ വഴിയും കുടിയാന്മല റോഡിൽ നൂലിട്ടാമല എന്ന സ്ഥലത്തിനടുത്തുനിന്ന് മൂന്ന് കിലോമീറ്റർ ദൂരം യാത്രചെയ്താലും ഇവിടെ എത്താം. തളിപ്പറമ്പിൽനിന്ന് 41 കിലോമീറ്റർ സഞ്ചരിച്ചാൽ മലമുകളിലെത്താം. കുടിയാന്മലയിൽനിന്ന് കവരപ്ലാവ് വഴി നേരിട്ടും ഇവിടെ എത്തിച്ചേരാം.

Related posts

കൊൽക്കത്തയിൽ നടന്ന 43 -മത് നാഷണൽ മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണവും വെങ്കലവും

Aswathi Kottiyoor

തു​ട​ർ​ഭ​ര​ണ​മെ​ന്ന പ്ര​ചാ​ര​ണം മറ്റൊരു ത​ട്ടി​പ്പ്: പാ​ച്ചേ​നി

Aswathi Kottiyoor

ക്ഷേ​ത്ര​ക​ലാ അ​വാ​ർ​ഡു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

Aswathi Kottiyoor
WordPress Image Lightbox