25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • പനി ക്ലിനിക്കുകൾ സജ്ജം
kannur

പനി ക്ലിനിക്കുകൾ സജ്ജം

മഴക്കാലം തുടങ്ങിയതോടെ പകർച്ചവ്യാധി പ്രതിരോധത്തിൽ നടപടികളുമായി ആരോഗ്യവകുപ്പ്‌. പനിയുൾപ്പെടെയുള്ള രോഗങ്ങൾ ബാധിച്ചെത്തുന്നവരുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടായ സാഹചര്യത്തിൽ പ്രത്യേക സൗകര്യങ്ങളൊരുക്കിയാണ്‌ സർക്കാർ ആശുപത്രികൾ ചികിത്സ നൽകുന്നത്‌.
കഴിഞ്ഞ രണ്ടുമുതൽ ജില്ലയിൽ പനി ക്ലിനിക്കുകൾ പ്രവർത്തനനം തുടങ്ങിയിട്ടുണ്ട്‌. താലൂക്ക്‌ ആശുപത്രികൾ മുതലുള്ള സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലാണ്‌ പനി ക്ലിനിക്ക്‌ തുടങ്ങിയത്‌. പനി ബാധിച്ചെത്തുന്നവർക്ക്‌ വേഗത്തിൽ ചികിത്സ ലഭ്യമാക്കാനാണ്‌ ഈ സംവിധാനം ഏർജപ്പടുത്തിയത്‌.
പനി ബാധിതരുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടായിട്ടില്ലെന്നാണ്‌ ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.
സാധാരണനിലയിൽ പ്രതിദിനം ശരാശരി 600ൽപരം കേസുകളാണ്‌ റിപ്പോർട്ട്‌ ചെയ്യുന്നത്‌. മഴ തുടങ്ങിയതോടെ ഇരുനൂറിലധികം കേസുകൾ അധികമായി റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്‌. പനി ക്ലിനിക്കുകൾക്ക്‌ ആവശ്യമായ മരുന്നുകളും സജ്ജമാക്കിയിക്കുണ്ട്‌.

25 പേർക്ക്‌ ഡെങ്കി
കണ്ണൂർ
ജില്ലയിൽ ഈ വർഷം 25പേർക്ക്‌ ഡെങ്കിപ്പനി റിപ്പോർട്ട്‌ ചെയ്തുവെന്നാണ്‌ കണക്ക്‌. ഡെങ്കിപ്പനി സംശയിക്കുന്ന 125 കേസുകളും റിപ്പോർട്ടുചെയ്‌തു. കഴിഞ്ഞ രണ്ടാഴ്‌ചക്കിടെ ഡെങ്കി സംശയിക്കുന്ന 16 കേസുകളാണ്‌ റിപ്പോർട്ട്‌ ചെയ്‌തത്‌. ഇതിൽ രണ്ടുപേർക്ക്‌ ഡെങ്കി സ്ഥിരീകരിച്ചു. കണ്ണൂർ കോർപറേഷൻ പരിധിയിലും ഡെങ്കി സ്ഥിരീകരിച്ചിട്ടുണ്ട്‌.
ജില്ലയുടെ മലയോരമേഖലകളിലും ഡെങ്കി കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെടുന്നുണ്ട്‌. പുളിങ്ങോം, ചന്ദനക്കാംപാറ, നടുവിൽ, ചെറുപുഴ, ഒടുവള്ളിത്തട്ട്‌ തുടങ്ങിയ പ്രദേശങ്ങളിലാണ്‌ ഡെങ്കി കേസുകൾ റിപ്പോർട്ട്‌ ചെയ്‌തത്‌.
ഈ മേഖലയിൽ ഫോഗിങ്‌ ഉൾപ്പെടെയുള്ള ഉറവിട നശീകരണപ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ്‌ നടത്തുന്നുണ്ട്‌. റബർ കാർഷിക മേഖലയായതിനാൽ കൊതുകുകളുടെ പ്രജനനം തടയാനുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളാണ്‌ ആരോഗ്യവകുപ്പ്‌ ലക്ഷ്യമിടുന്നത്‌.

Related posts

പ​ക​ല്‍​പ്പ​ന്ത​വു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം

Aswathi Kottiyoor

ഷാബാ ഷെറിഫിന്റെ കൊലപാതകം. ട്രെഡീഷണൽ ഹെർബൽ ഹീലേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു.

Aswathi Kottiyoor

കാ​റ്റ​റിം​ഗ് ജീ​വ​ന​ക്കാ​ർ ധ​ർ​ണ​യും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ത്തും

Aswathi Kottiyoor
WordPress Image Lightbox