25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • തീർഥാടകർക്ക് ആശ്വാസമായി വിശ്രമകേന്ദ്രം
kannur

തീർഥാടകർക്ക് ആശ്വാസമായി വിശ്രമകേന്ദ്രം

ഞങ്ങൾക്ക് രുചിയുള്ള ഭക്ഷണം തന്നതിന് നന്ദി’ കൊട്ടിയൂർ തീർഥാടനം കഴിഞ്ഞ് മടങ്ങവെ ടെമ്പിൾ കോ ഓഡിനേഷൻ കമ്മിറ്റി ചിറ്റാരിപ്പറമ്പ് പൂവത്തിൻകീഴിലൊരുക്കിയ അന്നദാന വിശ്രമകേന്ദ്രത്തിൽനിന്ന് ഭക്ഷണം കഴിച്ചതിനുശേഷം ആറാം ക്ലാസുകാരനായ വടകര സ്വദേശി നീരവ് അഭിപ്രായപുസ്തകത്തിൽ കുറിച്ചിട്ടതാണിത്‌.
കൊട്ടിയൂർ തീർഥാടകർക്കായി ഭക്ഷണം, വിശ്രമം, പ്രാഥമിക കൃത്യങ്ങൾക്കുള്ള സൗകര്യം, വിശാലമായ വാഹന പാർക്കിങ്‌ എന്നിവയാണ്‌ കമ്മിറ്റി ഒരുക്കിയത്‌.
തീർഥാടകർക്ക് പുറമെ അതുവഴി സഞ്ചരിക്കുന്നവരെല്ലാം വിശപ്പകറ്റിയാണ് മടങ്ങുന്നത്. ദിവസേന 800 ഓളം പേർക്കാണ് പ്രഭാതഭക്ഷണവും പായസത്തോടെയുള്ള ഉച്ചഭക്ഷണവുമടക്കം നൽകുന്നത്‌. ചിലദിവസങ്ങളിൽ 1200 ലധികം പേർ ഭക്ഷണം കഴിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചിന്‌ ആരംഭിച്ച് 12 ദിവസത്തിനുള്ളിൽ പതിനായിരത്തിലേറെപേർ ഭക്ഷണം കഴിച്ചു. ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ വിവിധ സാംസ്കാരിക, രാഷ്ട്രീയ സംഘടനകളിൽനിന്നായി ദിവസേന 50 ഓളം പേരാണ് ഇവിടെ സന്നദ്ധ പ്രവർത്തനം നടത്തുന്നത്. സാംസ്കാരികസ്ഥാപനങ്ങളുടെയും സംഘടനകളുടെയും പള്ളികളുടെയും അമ്പലങ്ങളുടെയും സംഭാവനയുമുണ്ട്. കൊട്ടിയൂർ ഉത്സവം സമാപനം വരെയാണ് ഭക്ഷണമുണ്ടാവുക.
ഐആർപിസിയുടെ സൗജന്യ ജീവിതശൈലി രോഗനിർണയ ക്യാമ്പും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കൊട്ടിയൂർ തീർഥാടകർക്ക്‌ കോളയാടും ടെമ്പിൾ കോ ഓഡിനേഷൻ കമ്മിറ്റിയുടെ ഭക്ഷണവിതരണവും ഐആർപിസിയുടെ മെഡിക്കൽ സേവനവുമുണ്ട്‌

Related posts

കേരള വിഷൻ ലാൻറ് ഫോൺ സർവീസ് ആരംഭിക്കുന്നു…………..

Aswathi Kottiyoor

ജില്ലയിൽ ഇന്ന് 226 പേർക്ക് കോവിഡ്

Aswathi Kottiyoor

കോവിഡ്‌ ബാധിച്ച്‌ അതീവ ഗുരുതരാവസ്ഥയിലായ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പൂർണ്ണമായി സുഖം പ്രാപിച്ചു…………

Aswathi Kottiyoor
WordPress Image Lightbox