37 C
Iritty, IN
May 9, 2024
  • Home
  • Uncategorized
  • കൊച്ചിയിൽ വരും, ‘സ്പോഞ്ച് നഗരം’
Uncategorized

കൊച്ചിയിൽ വരും, ‘സ്പോഞ്ച് നഗരം’

കോട്ടയം ∙ കേരളത്തിൽ പ്രളയം നിയന്ത്രിക്കാനും മഴവെള്ളം സംഭരിക്കാനും സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പ്രകൃതിദത്ത ‘സ്പോഞ്ച് നഗരം’ പദ്ധതിയെപ്പറ്റി പഠിക്കാൻ പ്ലാനിങ് ഓഫിസർമാരുടെ പഠനസംഘം ഫ്രാൻസിലേക്ക്. ‘റീബിൽഡ് കേരള’യുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിക്കു ഫ്രഞ്ച് വികസന ഏജൻസി (എഎഫ്ഡി) 880 കോടി രൂപ വായ്പ അനുവദിച്ചിട്ടുണ്ട്.

ഫ്രാൻസിലെ ലിയോണിൽ ജൂലൈ 4 മുതൽ 7 വരെ നടക്കുന്ന സ്പോഞ്ച് സിറ്റി സൊല്യൂഷൻ കോൺഫറൻസിൽ പത്തനംതിട്ട ടൗൺ പ്ലാനർ ജി.അരുൺ, ഡപ്യൂട്ടി ടൗൺ പ്ലാനർമാരായ ഗ്ലാഡിസ് വില്യം (ആലപ്പുഴ), എസ്.ആർ.സീമ ( തിരുവനന്തപുരം) എന്നിവരാണു പങ്കെടുക്കുക.

പ്രളയം നേരിടാൻ ചൈനയിലെ ഷെൻസെൻ പട്ടണത്തിലും പരിസരത്തും നടപ്പാക്കി വിജയിച്ച പദ്ധതിയാണു ‘സ്പോഞ്ച് സിറ്റി.’ ജലവിഭവ വകുപ്പ് 2020 ൽ തിരുവനന്തപുരത്തു സംഘടിപ്പിച്ച ദേശീയ സെമിനാറായ ‘കേരള ഫ്ലഡ്കോണി’ൽ ഷെൻസൻ വാട്ടർ പ്ലാനിങ് ആൻഡ് ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രോജക്ട് മാനേജർ സൻ ഷിയാങ് വിഷയം അവതരിപ്പിച്ചിരുന്നു. കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങളിലാണു ‘സ്പോഞ്ച് നഗരം’ ആരംഭിക്കുന്നതിനു സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.

‌സ്പോഞ്ച് നഗരം

ഷെൻസെൻ പട്ടണത്തിൽ 2008 ൽ ഉണ്ടായ പ്രളയക്കെടുതിയെത്തുടർന്നാണു പ്രകൃതിദത്ത ‘സ്പോഞ്ച് സിറ്റി’ എന്ന ആശയം നടപ്പാക്കിയത്.

നദികളിൽ നിന്നു നിശ്ചിത ദൂരം അകലെ വരെ നിർമാണങ്ങൾക്കു നിയന്ത്രണം, പുഴകൾ കേന്ദ്രീകരിച്ച് റോഡുകളും പാലങ്ങളും നിർമിക്കുമ്പോൾ വെള്ളമൊഴുക്കിനു തടസ്സമില്ലാത്ത ക്രമീകരണം, നഗരത്തിലെ മലിനജലവും മഴവെള്ളവും ഒഴുകാൻ പ്രത്യേക സംവിധാനം, പ്രളയജലം ഉൾക്കൊള്ളാൻ തണ്ണീർത്തടങ്ങൾ എന്നിവയാണു സ്പോഞ്ച് സിറ്റിയിൽ പ്രളയത്തെ മറികടക്കാനും മഴവെള്ളം സംഭരിക്കാനുമായി ഒരുക്കിയിട്ടുള്ളത്.

Related posts

ഐസിയുവിനകത്തെ പീഡനം; അതിജീവിതയ്ക്കൊപ്പം നിന്നതിന് വേട്ടയാടുന്നുവെന്ന് നഴ്സിംഗ് ഓഫീസര്‍ പിബി അനിത

Aswathi Kottiyoor

രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചു.

Aswathi Kottiyoor

കണ്ണൂരിൽ 19കാരൻ ബൈക്കപകടത്തിൽ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox