34.7 C
Iritty, IN
May 17, 2024
  • Home
  • Kerala
  • കൂത്തുപറമ്പിൽ ഒരുങ്ങുന്നു ഹൈടെക് ആശുപത്രി
Kerala

കൂത്തുപറമ്പിൽ ഒരുങ്ങുന്നു ഹൈടെക് ആശുപത്രി

പരിമിതികളെ മറികടന്ന് മികച്ച ചികിത്സയൊരുക്കാൻ കൂത്തുപറമ്പ് താലൂക്ക് ആശുപത്രി എന്നും ശ്രദ്ധിച്ചിരുന്നു. മികച്ച സൗകര്യങ്ങളോടെ കൂത്തുപറമ്പ് മൾട്ടി സ്പെഷ്യലിറ്റി ആശുപത്രി കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാവുന്നതോടെ രോഗികൾക്ക്‌ ആശ്വാസമാകും എന്നതിൽ സംശയമില്ല.
1957 ൽ കമ്യൂണിറ്റി ഹെൽത്ത് സെന്റർ പ്രവർത്തനം തുടങ്ങി. 2008 ൽ താലൂക്ക് ആശുപത്രിയായും ഉയർത്തി. കെ കെ ശൈലജ ആരോഗ്യമന്ത്രി ആയിരുന്ന ഘട്ടത്തിലാണ് ആർദ്രം മിഷന്റെ ഭാഗമായി കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയെയും അത്യാധുനിക സംവിധാനങ്ങളുള്ള ആശുപത്രിയായി ഉയർത്താൻ തീരുമാനിച്ചത്‌. നബാർഡിന്റെ സഹായത്തോടെ ആവശ്യമായ തുകയും കണ്ടെത്തി. കൂത്തുപറമ്പ് നഗരസഭ, സമീപ പഞ്ചായത്തുകൾ, പേരാവൂർ, ഇരിട്ടി ഭാഗങ്ങളിൽനിന്നും ദിവസേന 1500 ലധികം പേർ ചികിത്സ തേടി ഇവിടെയെത്തുന്നു. രോഗികൾ അധികമായതിനാൽ ആശുപത്രി വികസന സമിതിയും ഡോക്ടറെ നിയമിച്ചു.18 ഡോക്ടർമാരുടെ സേവനം നിലവിൽ ആശുപത്രിയിലുണ്ട്. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി, ജെഎസ്എസ്‌കെ, ആർബിഎസ്‌കെ ആരോഗ്യ കിരണം, മെഡിസെപ്, പട്ടിക വർഗത്തിലുള്ളവർക്കായുള്ള സൗജന്യ ചികിത്സ എന്നിവ സുതാര്യമായി നടപ്പാക്കുന്നു.
ബിപിസിഎല്ലിന്റെ 1.25 കോടി രൂപ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് നിർമിച്ച് നിലവിലെ കെട്ടിടം നവീകരിക്കുകയും.1.20 കോടി രൂപ ചെലവിൽ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുകയും ചെയ്തു. കാരുണ്യ കമ്യൂണിറ്റി ഫാർമസി, എസിആർ ലാബ്(കെഎച്ച് ആർഡബ്ല്യൂ എസ്), സഖി വൺ സ്റ്റോപ്പ് സെന്റർ എന്നി സൗകര്യങ്ങളും ആശുപത്രിയെ മികവുറ്റതാക്കുന്നു.
നിർമിക്കുന്നത്‌ മൾട്ടി സ്പെഷ്യലിറ്റി കെട്ടിടം
താലൂക്ക് ആശുപത്രിയെ സൂപ്പർ സ്പെഷ്യലിറ്റിയായി ഉയർത്താനായി നിർമിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി അടുത്ത വർഷം മെയ് മാസത്തോടെ പൂർത്തിയാവും.64 കോടി രൂപ ചെലവിൽ 12 നിലകളിലായാണ് ആശുപത്രിയുടെ നിർമാണം. നബാർഡിന്റെ 60 കോടിയും സംസ്ഥാന സർക്കാറിന്റെ നാല് കോടിയും ഉപയോഗിച്ച് നിർമിക്കുന്ന കെട്ടിടത്തിന്റെ 12ാ മത്തെ നിലയുടെ പ്രവൃത്തിയാണ് നടക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന ആശുപത്രിയുടെ ഭാഗങ്ങൾ പൊളിച്ചാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമാണ ചുമതല.
കൂടുതൽ ഉന്നതികളിലേക്ക്‌
കണ്ണൂർ ജില്ലയിലെ താലൂക്ക് ആശുപത്രികളിൽ ഏറ്റവും കൂടുതൽ ജനങ്ങൾ ആശ്രയിക്കുന്ന സ്ഥാപനമാണ് കൂത്തുപറമ്പ് താലൂക്ക് ആശുപത്രി. ഡോക്ടർമാരുടെയും അനുബന്ധ സ്റ്റാഫിന്റേയും അനുവദിച്ച തസ്തികകളുടെ അപര്യാപ്തതയും സ്ഥലപരിമിതിയുമുണ്ട്. എങ്കിലും മെച്ചപ്പെട്ട ചികിത്സ സൗകര്യമാണൊരുക്കുന്നത്. നിർമാണത്തിലുള്ള മൾട്ടി സ്പെഷ്യലിറ്റി ആശുപത്രി പ്രവർത്തിക്കുന്നതോടെ മികവുറ്റ ഒ പി, ഐ പി സ്പെഷ്യാലിറ്റി സേവനങ്ങൾ ലഭ്യമാകും. ആരോഗ്യ രംഗം മികച്ചതാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പ്രതിബദ്ധതയും ആശുപത്രി മാനേജ്മെന്റ്‌ കമ്മിറ്റിയുടെയും കൂത്തുപറമ്പ് നഗരസഭയുടെയും പിന്തുണയും ജനപ്രതിനിധികളുടെ ഇടപെടലുകളും ജനകീയ പങ്കാളിത്തവും ജീവനക്കാരുടെ ആത്മാർഥമായ സഹകരണവും ഈ സ്ഥാപനത്തെ കൂടുതൽ ഉന്നതികളിലേക്ക് നയിക്കും.
ഡോ.സി സുരേഷ് ബാബു, സൂപ്രണ്ട്, കൂത്തുപറമ്പ് താലൂക്ക് ആശുപത്രി
മികച്ച സേവനങ്ങൾ
മികച്ച സേവനങ്ങളാണ് ആശുപത്രിയിലേത്, ഡോക്ടർമാരായാലും ജീവനക്കാരായാലും രോഗികളോട്‌ സഹൃദത്തോടെയുള്ള പെരുമാറ്റമാണ്. പരിപാലനവും മികച്ചത് തന്നെ. ഇരിട്ടി ഭാഗങ്ങളിലുള്ള മിക്കവരും കൂത്തുപറമ്പ് ആശുപത്രിയെയാണ് സമീപിക്കാറുള്ളത്.
എൻ മുരളീധരൻ, ഉളിയിൽ, ഇരിട്ടി
സാധാരണക്കാർക്ക്‌ 
മികച്ച ചികിത്സ
സർക്കാരിന്റെ ഇച്ഛാശക്തിയാണ് കൂത്തുപറമ്പിലുയരുന്ന മൾട്ടി സ്പെഷ്യലിറ്റി ആശുപത്രി കെട്ടിടം. പുതിയ ആശുപത്രിയുടെ നിർമാണ പ്രവൃത്തി പൂർത്തിയാവുന്നതോടെ നിലവിലുള്ള സൗകര്യങ്ങളൊക്കെ ഒന്നുകൂടി മെച്ചപ്പെടും. സാധാരണക്കാർക്ക് മികച്ച ചികിത്സയെന്ന സ്വപ്നം സഫലമാകും.

Related posts

ഇരിട്ടി അലയന്‍സ് ക്ലബ് പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു.

Aswathi Kottiyoor

ഡിജിപി ടോമിന്‍ തച്ചങ്കരി തിങ്കളാഴ്ച വിരമിക്കും

Aswathi Kottiyoor

നായകളെ ആക്രമിക്കുന്നവർക്കെതിരെ 
നടപടി എടുക്കണം: ഹൈക്കോടതി

Aswathi Kottiyoor
WordPress Image Lightbox