33.9 C
Iritty, IN
November 21, 2024
  • Home
  • Kottiyoor
  • കൊട്ടിയൂരിൽ രേവതി ആരാധന നടന്നു ഇന്ന് ഇളനീർവെപ്പ്
Kottiyoor

കൊട്ടിയൂരിൽ രേവതി ആരാധന നടന്നു ഇന്ന് ഇളനീർവെപ്പ്

ഇരിട്ടി : കൊട്ടിയൂർ വൈശാഖോത്സവത്തിലെ നാല് ആരാധനകളിൽ ആദ്യത്തേതായ തിരുവോണം ആരാധന വ്യാഴാഴ്ച നടന്നു. കോട്ടയം കോവിലകത്തുനിന്നെത്തിച്ച അഭിഷേകസാധനങ്ങളും കരോത്ത് നായർ തറവാട്ടിൽനിന്ന് എഴുന്നള്ളിച്ച് കൊണ്ടുവന്ന പഞ്ചഗവ്യവും ബാവലി പുഴക്കരയിൽ തേടൻ വാര്യർ കുത്തുവിളക്കോടെ സ്വീകരിച്ച് അക്കരെ കൊട്ടിയൂരിൽ എത്തിച്ചു. ഉഷപൂജയ്ക്ക് ശേഷമാണ് ആരാധനാപൂജ നടന്നത്. തുടർന്ന് നിവേദ്യ പൂജകഴിഞ്ഞ് ശീവേലിക്ക് സമയമറിയിച്ച് ശീവേലിക്ക് വിളിച്ചതോടെ എഴുന്നള്ളത്തിന് തുടക്കമായി.
കഴിഞ്ഞ ദിവസം ഒരു ഭക്തൻ പെരുമാളിന്‌ സമർപ്പിച്ച തങ്കത്തിൽ പൊതിഞ്ഞ നെറ്റിപ്പട്ടം കെട്ടിയാണ് ഗജവീരനെ ശീവേലിക്ക് എഴുന്നള്ളിച്ചത്. ശീവേലിക്ക് വിശേഷവാദ്യങ്ങളും കരിമ്പന ഗോപുരത്തിൽ നിന്നും എഴുന്നള്ളിച്ചെത്തിച്ച സ്വർണ്ണം വെള്ളിക്കുടങ്ങൾ ഉൾപ്പെടെയുള്ള ഭണ്ഡാരങ്ങളും അകമ്പടിയായി ഉണ്ടായി. ഉത്സവ ദിവസങ്ങളിൽ അക്കരെ കൊട്ടിയൂരിൽ നടന്നു വരാറുള്ള മത്തവിലാസം കൂത്തും , പാഠകവും തിരുവോണം നാളായ വ്യാഴാഴ്ച മുതൽ ആരംഭിച്ചു. പൊന്നിൻ ശീവേലിക്ക് ശേഷം തിരുവഞ്ചിറയിൽ നടന്ന അടിയന്തര യോഗം ഇതിനു വേണ്ട കാര്യങ്ങൾ ചെയ്യാൻ കണക്കപ്പിള്ളയെ ചുമതലപ്പെടുത്തിയിരുന്നു.
ഇന്ന് ഉത്സവത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ ഇളനീർവെപ്പ് നടക്കും. ശനിയാഴ്ച ഉത്സവനാളിലെ രണ്ടാമത്തെ ആരാധനയായ അഷ്ടമി ആരാധനയും രാത്രിയിൽ ഇളനീരാട്ടവും നടക്കും. ഇളനീർ വെപ്പിനായുള്ള ഇളനീർകാവുകളുമായി വിവിധയിടങ്ങളിൽ വ്രതം നോൽക്കുന്ന സംഘങ്ങൾ കാൽനടയായി കൊട്ടിയൂരിലേക്ക് യാത്ര ആരംഭിച്ചു. തിരുവോണം ആരാധനയിലും പൊന്നിൻ ശീവേലി തൊഴാനും വ്യാഴാഴ്ച വലിയ ഭക്തജനത്തിരക്കാണ് കൊട്ടിയൂരിൽ അനുഭവപ്പെട്ടത്.

Related posts

കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് മുച്ചക്ര വാഹന വിതരണവും ശ്രവണസഹായി വിതരണവും

Aswathi Kottiyoor

എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും ക്ലബ്ബ് ഉദ്ഘാടനവും നടന്നു

Aswathi Kottiyoor

അപകടത്തിൽപ്പെട്ട കണ്ടെയിനർ ക്രെയിൻ ഉപയോഗിച്ച് ഉയർത്തി

Aswathi Kottiyoor
WordPress Image Lightbox