23.6 C
Iritty, IN
November 30, 2023
  • Home
  • Delhi
  • കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് മുച്ചക്ര വാഹന വിതരണവും ശ്രവണസഹായി വിതരണവും
Delhi Iritty Kanichar kannur Kelakam Kerala Kottiyoor Peravoor Thiruvanandapuram Uncategorized

കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് മുച്ചക്ര വാഹന വിതരണവും ശ്രവണസഹായി വിതരണവും


കൊട്ടിയൂർ : കൊട്ടിയൂർ ഗ്രാമപഞ്ചായത്ത്‌ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗുണഭോക്താക്കൾക്ക് നൽകുന്ന മുച്ചക്ര വാഹനങ്ങളുടെയും ശ്രവണസഹായികളുടെയും വിതരണം നടന്നു. കൊട്ടിയൂർ ഗ്രാമപഞ്ചായത്ത്‌ ഓഫീസിൽ വച്ച് നടന്ന ചടങ്ങ് പഞ്ചായത്ത്‌ പ്രസിഡന്റ് റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു.

2022-23 വാർഷിക പദ്ധതിയിൽ 5 ലക്ഷം രൂപ വകയിരുത്തി അർഹരായ 3 പേർക്ക് മുച്ചക്ര വാഹനവും 2 ലക്ഷം രൂപ ചിലവിട്ട് പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നും തിരഞ്ഞെടുത്തവർക്കായി ശ്രവണ സഹായിയുമാണ് നൽകിയത്.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെർപേഴ്സൺ ഉഷ അശോക് കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ സി ഡി എസ് സൂപർവൈസർ എം സി സിഞ്ചു, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ജീജ ജോസഫ്, ഷാജി പൊട്ടയിൽ, പഞ്ചായത്ത് അംഗങ്ങളായ ജോണി ആമക്കാട്ട്, ലൈസ ജോസ്, ഷേർളി പടിയാനിക്കൽ, ജെസ്സി ഉറുമ്പിൽ, ബാബു കാരുവേലിൽ, ബാബു മാങ്കോട്ടിൽ തുടങ്ങിയവർ പങ്കെടുത്തു

Related posts

പ്രൈവറ്റ് കോൺട്രാക്ടേഴ്സ് ആൻഡ് ഡവലപ്പേഴ്സ് സംസ്ഥാന സമ്മേളനം ഇന്ന്.

Aswathi Kottiyoor

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം എഴുത്തുകാരൻ അരുണ്‍ എഴുത്തച്ഛൻ നിർവഹിച്ചു.

Aswathi Kottiyoor

പിപ്പിൾസ് ഫൗണ്ടേഷൻ 9 നിർധന കുടുംബങ്ങൾക്ക് കണ്ണൂർ മുഴക്കുന്ന് പഞ്ചായത്തിൽ

Aswathi Kottiyoor
WordPress Image Lightbox