34.7 C
Iritty, IN
May 17, 2024
  • Home
  • Kerala
  • പ്ലസ് വൺ സ്‌പോർട്‌സ് ക്വാട്ട പ്രവേശനം: അപേക്ഷ ജൂൺ 15 വരെ
Kerala

പ്ലസ് വൺ സ്‌പോർട്‌സ് ക്വാട്ട പ്രവേശനം: അപേക്ഷ ജൂൺ 15 വരെ

2023-24 അധ്യയന വർഷത്തേക്കുള്ള പ്ലസ് വൺ സ്‌പോർട്‌സ് ക്വാട്ട അഡ്മിഷന് ജൂൺ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. സ്‌പോർട്‌സ് ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഹയർ സെക്കണ്ടറി ഡിപ്പാർട്ട്‌മെൻറിന്റെ http://www.admission.dge.kerala.gov.in/ എന്ന വെബ്‌സൈറ്റിൽ ജനറൽ രജിസ്‌ട്രേഷനും അതോടൊപ്പം കായിക രംഗത്തെ നേട്ടങ്ങൾ ഉൾപ്പെടുത്തി സ്‌പോർട്‌സ് ക്വാട്ട രജിസ്‌ട്രേഷനും നടത്തേണ്ടതാണ്. അത്തരത്തിൽ രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന പ്രിൻറ് ഔട്ടും കായിക നേട്ടങ്ങളുടെ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും സഹിതം കണ്ണൂർ ജില്ലാ സ്‌പോർട്‌സ് കൗൺസിലിൽ എത്തുക. ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പരിശോധിച്ചതിന് ശേഷം സ്‌കോർ കാർഡ് ക്രിയേറ്റ് ചെയ്ത് വിദ്യാർഥികൾക്ക് നൽകും. തുടർന്ന് വിദ്യാർഥികൾക്ക് ഹയർ സെക്കണ്ടറി വൈബ്‌സൈറ്റിൽ കയറി സ്‌കൂൾ ഓപ്ഷൻ നൽകാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 15. ജൂലൈ മൂന്ന് മുതൽ നാല് വരെ സ്‌പോർട്‌സ് ക്വാട്ട സപ്ലിമെന്ററി ഘട്ടത്തിൽ അപേക്ഷിക്കാൻ അവസരമുണ്ട്.
2021 ഏപ്രിൽ ഒന്ന് മുതൽ 2023 മാർച്ച് 31 വരെയുള്ള സർട്ടിഫിക്കറ്റുകൾ മാത്രമെ സ്‌പോർട്‌സ് ക്വാട്ട പ്രവേശനത്തിനായി പരിഗണിയ്ക്കൂ. ജില്ല/സംസ്ഥാന കായിക അസോസിയേഷനുകൾ നൽകുന്ന സർട്ടിഫിക്കറ്റുകളിൽ സ്‌പോർട്‌സ് കൗൺസിൽ ഒബ്‌സർവറുടെ ഒപ്പ് നിർബന്ധമാണ്. കുടുതൽ വിവരങ്ങൾക്ക് ഫോൺ: 0497 2700485

Related posts

പോ​ലീ​സി​ൽ ക്രി​മി​ന​ലു​ക​ള്‍ 744! പു​റ​ത്താ​ക്കി​യ​വ​രു​ടെ എ​ണ്ണം 18

Aswathi Kottiyoor

പുരക്കടവ് റഗുലേറ്റർ കം ബ്രിഡ്ജ് ഉദ്ഘാടനം 19ന്

Aswathi Kottiyoor

ലഹരി കേസുകളിൽ കടുത്ത നടപടി: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox