27 C
Iritty, IN
July 27, 2024
  • Home
  • kannur
  • സ്‌കൂഫെ’ റെഡി പുറത്ത്‌ പോകേണ്ട ലഘു ഭക്ഷണവും 
പേനയും പുസ്‌തകവും സ്കൂളിലുണ്ട്
kannur

സ്‌കൂഫെ’ റെഡി പുറത്ത്‌ പോകേണ്ട ലഘു ഭക്ഷണവും 
പേനയും പുസ്‌തകവും സ്കൂളിലുണ്ട്

കഫെ അറ്റ് സ്‌കൂൾ സ്‌കൂഫെ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എടയന്നൂർ ഗവ. ഹയർസെക്കന്‍ഡറി സ്കൂളിൽ കെ കെ ശൈലജ എംഎൽഎ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ 2022––23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 36.5 ലക്ഷം ചെലവിട്ടാണ് ജില്ലയിലെ വിവിധ സ്കൂളുകളില്‍ പദ്ധതി നടപ്പാക്കുന്നത്. കീഴല്ലൂര്‍ പഞ്ചായത്തിന്റെ കുടുംബശ്രീ സംരംഭമായാണ് സ്‌കൂഫെ പദ്ധതി എടയന്നൂര്‍ സ്‌കൂളിൽ ആരംഭിച്ചത്. വിദ്യാലയങ്ങൾക്കുള്ളിൽ ആരംഭിക്കുന്ന ‘സ്‌കൂഫെ’ വഴി മായമില്ലാത്ത ലഘു ഭക്ഷണങ്ങളും നോട്ട് പുസ്തകങ്ങൾ, പേന തുടങ്ങി സ്‌റ്റേഷനറി സാധനങ്ങളും വിദ്യാർഥികൾക്ക് ലഭിക്കും. ലഘുഭക്ഷണത്തിനും സ്‌റ്റേഷനറി സാധനങ്ങൾക്കുമായി പുറത്തുപോകുന്ന വിദ്യാർഥികൾ ലഹരിക്കടിപ്പെടുന്നത്‌ സ്ഥിരമായതോടെയാണ്‌ ജില്ലാ പഞ്ചായത്ത്‌ ‘സ്‌കൂഫെ’ ആശയവുമായി എത്തിയത്‌.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ബിനോയ്‌ കുര്യൻ മുഖ്യാതിഥിയായി. പഞ്ചായത്ത്‌ പ്രസിഡന്റ് കെ വി മിനി ആദ്യ വിൽപ്പന നടത്തി. അഡ്വ. രത്നകുമാരി, വി കെ സുരേഷ് ബാബു, കുടുംബശ്രീ ജില്ലാ മിഷൻ കോ–-ഓഡിനേറ്റർ ഡോ. എം സുർജിത്, കെ അനിൽ കുമാർ, പി കെ ഷിജു, കെ വി ഷീജ, കെ മനോഹരൻ, പി കെ ജിഷ, സന്തോഷ്‌ കുമാർ, കെ സന്തോഷ്‌, കെ ബിന്ദു, കെ പ്രശാന്തൻ, നാരായണൻ, കെ റോജ എന്നിവര്‍ സംസാരിച്ചു.

Related posts

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor

ദേ​ശീ​യ​പാ​ത വി​ക​സ​നം; മ​ല​ബാ​റി​ലെ അ​ക്വി​സി​ഷ​ൻ അ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ക്ക്

Aswathi Kottiyoor

ഭിന്നശേഷി വോട്ടര്‍മാര്‍ക്ക് സഹായവുമായി ഹെല്‍പ്‌ലൈന്‍

Aswathi Kottiyoor
WordPress Image Lightbox