25.6 C
Iritty, IN
December 3, 2023
  • Home
  • kannur
  • നിർമാണത്തിലുള്ള സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസ്സുകാരന്‍ മരിച്ചു
kannur

നിർമാണത്തിലുള്ള സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസ്സുകാരന്‍ മരിച്ചു

നിർമാണത്തിലുള്ള സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസ്സുകാരന്‍ മരിച്ചു. കണ്ണൂർ തളിപ്പറമ്പ് മുക്കോലയിലെ പി.സി ബഷീറിന്‍റെ മകൻ തമീം ബഷീര്‍ ആണ് മരിച്ചത്. കുഴിയിൽ വീണ അഹമ്മദ് ഫാരിസ് (മൂന്ന്) എന്ന മറ്റൊരു കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

വ്യാഴാഴ്ച വൈകീട്ട് 3.15നായിരുന്നു സംഭവം. നിർമാണം നടന്നുവരുന്ന വീടിന്‍റെ സെപ്റ്റിക് ടാങ്കില്‍ മഴവെള്ളം കെട്ടിക്കിടന്നിരുന്നു. കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തില്‍ കുഴിയില്‍ വീഴുകയായിരുന്നു.

Related posts

കൊട്ടിയൂരിൽ എം ഡി എം എ യുമായി യുവാവ് എക്‌സൈസിന്റെ പിടിയിൽ

Aswathi Kottiyoor

രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളു​മാ​യി ക​ള​ക്ട​ര്‍ ച​ര്‍​ച്ച ന​ട​ത്തി

Aswathi Kottiyoor

സി​ വി​ജി​ലി​ല്‍ 4331 പ​രാ​തി

Aswathi Kottiyoor
WordPress Image Lightbox