• Home
  • Kelakam
  • അടക്കാത്തോട് ഗവ.യു.പി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.
Kelakam

അടക്കാത്തോട് ഗവ.യു.പി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.

അടക്കാത്തോട് ഗവ.യു.പി സ്കൂളിൽ പ്രവേശനോത്സവം കേളകം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലക്കുറ്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം .ലിസി ജോസഫ് മുഖ്യാതിഥിയായി. നവാഗതരായ കുട്ടികളെ ഒന്നാം ക്ലാസ് അധ്യാപിക .സിന്ധു ജോർജ് കിരീടം അണിയിച്ച് സ്വീകരിച്ചു. കേളകം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ .സജീവൻ പാലുമ്മി കുട്ടികൾക്ക് ആശംസകൾ അറിയിക്കുകയും പുതിയ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. .സാദിയ മുഹമ്മദ് സാലി അധ്യക്ഷത വഹിച്ച പരിപാടിയിൽ ഹെഡ്മാസ്റ്റർ .പ്രമോദ് സ്വാഗതമോതുകയും ഷാജി മാത്യു നന്ദി അറിയിക്കുകയും ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

Related posts

കഞ്ചാവ് കൈവശം വച്ച കൊട്ടിയൂർ സ്വദേശി പേരാവൂർ എക്‌സൈസ് പിടിയിൽ

Aswathi Kottiyoor

21 ദിവസം നീണ്ടുനിന്ന സമ്മർ ക്യാമ്പ് അവസാനിച്ചു.*

Aswathi Kottiyoor

ക്ഷീര കര്‍ഷക ക്ഷേമനിധി അംഗത്വ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox