23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • പുതിയ പാർലമെന്റ്‌ മന്ദിരത്തിന്റെ ഉദ്‌ഘാടനം;രാഷ്ട്രപതിക്ക് ക്ഷണമില്ല
Kerala

പുതിയ പാർലമെന്റ്‌ മന്ദിരത്തിന്റെ ഉദ്‌ഘാടനം;രാഷ്ട്രപതിക്ക് ക്ഷണമില്ല

പുതിയ പാർലമെന്റ്‌ മന്ദിരത്തിന്റെ ഉദ്‌ഘാടന ചടങ്ങിലേക്ക്‌ രാഷ്ട്രപതി ദ്രൗപദി മുർമുവിന്‌ ക്ഷണമില്ല. രാഷ്ട്രപതിയെ ചടങ്ങിലേക്ക്‌ ക്ഷണിച്ചിട്ടില്ലെന്ന്‌ കോൺഗ്രസ്‌ പ്രസിഡന്റും രാജ്യസഭയിലെ പ്രതിപക്ഷനേതാവുമായ മല്ലികാർജുൻ ഖാർഗെ ട്വീറ്റു ചെയ്‌തു. ദളിത്‌–- ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവരെ മോദി സർക്കാർ രാഷ്ട്രപതി പദവിയിൽ എത്തിച്ചത്‌ തെരഞ്ഞെടുപ്പ്‌ നേട്ടത്തിനു മാത്രമാണ്‌. പുതിയ പാർലമെന്റ്‌ മന്ദിരത്തിന്റെ തറക്കല്ലിടൽ ചടങ്ങിന്‌ അന്നത്തെ രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിനെ ക്ഷണിച്ചില്ല. ഇപ്പോൾ ഉദ്‌ഘാടനത്തിന്‌ രാഷ്ട്രപതി ദ്രൗപദി മുർമുവിനും ക്ഷണമില്ല.

ഇന്ത്യയുടെ പരമോന്നത നിയമനിർമാണ സഭയാണ്‌ പാർലമെന്റ്‌. ബിജെപി–- ആർഎസ്‌എസ്‌ സർക്കാരിനു കീഴിൽ രാഷ്ട്രപതിസ്ഥാനമെന്നത്‌ വെറും കടലാസുപദവിയായി മാറിക്കഴിഞ്ഞു–- ഖാർഗെ പറഞ്ഞു.
രാഷ്ട്രപതിയാണ്‌ പുതിയ പാർലമെന്റ്‌ മന്ദിരം ഉദ്‌ഘാടനം ചെയ്യേണ്ടതെന്നാണ് എല്ലാ പ്രതിപക്ഷ പാർടികളുടെയും നിലപാട്.

Related posts

ജലവിഭവ വകുപ്പിന്റെ 10 സേവനം കൂടി 
ഓൺലൈൻ ; കുറഞ്ഞ നിരക്കിൽ കുപ്പിവെള്ളം നൽകാൻ മലബാർ മേഖലയിലും പ്ലാന്റ്‌

Aswathi Kottiyoor

തദ്ദേശസ്ഥാപന സഹകരണത്തോടെ വൈദ്യുതപദ്ധതി നടപ്പാക്കും: മുഖ്യമന്ത്രി .

Aswathi Kottiyoor

ജി.എസ്.ടി : 5 കോടിയ്ക്ക് മുകളിൽ വിറ്റുവരവുള്ളവർക്ക് ഓഗസ്റ്റ് മുതൽ ഇ-ഇൻവോയ്‌സിങ്

Aswathi Kottiyoor
WordPress Image Lightbox