27.1 C
Iritty, IN
July 27, 2024
  • Home
  • Kerala
  • തദ്ദേശസ്ഥാപന സഹകരണത്തോടെ വൈദ്യുതപദ്ധതി നടപ്പാക്കും: മുഖ്യമന്ത്രി .
Kerala

തദ്ദേശസ്ഥാപന സഹകരണത്തോടെ വൈദ്യുതപദ്ധതി നടപ്പാക്കും: മുഖ്യമന്ത്രി .

പരിസ്ഥിതിക്ക് അനുയോജ്യമായ, ചെലവ് കുറഞ്ഞ ജലവൈദ്യുത പദ്ധതികൾ തദ്ദേശ, സഹകരണ സ്ഥാപനങ്ങളുമായിച്ചേർന്ന്‌ നടപ്പാക്കാൻ ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാൽ) കോഴിക്കോട് ജില്ലയിലെ അരിപ്പാറയിൽ നിർമിച്ച വൈദ്യുതപദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വൈദ്യുതോൽപ്പാദനത്തിൽ പുനരുപയോഗസാധ്യത ഇല്ലാത്ത ഊർജസ്രോതസ്സുകളെ ആശ്രയിക്കേണ്ടതില്ല എന്നതാണ് സർക്കാരിന്റെ നിലപാട്. ജലം, കാറ്റ്, സൂര്യപ്രകാശം എന്നിവയിൽനിന്ന്‌ പരമാവധി ഊർജോൽപ്പാദനം നടത്തുകയാണ്‌ ലക്ഷ്യം. അതിനുള്ള നിരവധി പദ്ധതികൾക്ക് കഴിഞ്ഞ എൽഡിഎഫ് സർക്കാർ തുടക്കമിട്ടിട്ടുണ്ട്. അവ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനൊപ്പം ആഭ്യന്തര വൈദ്യുതോൽപ്പാദനം വർധിപ്പിക്കാനുള്ള നടപടി സ്വീകരിച്ചുവരികയാണ്.

കേരളത്തിന്റെ സാഹചര്യത്തിൽ ഏറ്റവും ചെലവ് കുറഞ്ഞതും പരിസ്ഥിതിക്ക് അനുയോജ്യവുമായതിനാൽ ജലവൈദ്യുത പദ്ധതികളുടെ ശേഷി വർധിപ്പിക്കുന്നതിന്‌ സർക്കാർ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. വനങ്ങൾക്കും ജൈവവൈവിധ്യത്തിനും ഒരു നാശവും വരുത്താതെയാകും നടപ്പാക്കുക. ഒപ്പം അക്ഷയ ഊർജവികസനത്തിലൂടെ തദ്ദേശസ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹായത്തോടെ കൂട്ടായ സംരംഭങ്ങൾ ആരംഭിക്കാനും ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അമ്പത്തിരണ്ടുകോടി രൂപ ചെലവിട്ടാണ് 4.5 മെഗാവാട്ട്‌ സ്ഥാപിത ശേഷിയുള്ള ജലവൈദ്യുതപദ്ധതി അരിപ്പാറയിൽ പൂർത്തിയാക്കിയത്. പ്രതിവർഷം 14 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതി ഇവിടെനിന്ന് ഉൽപ്പാദിപ്പിക്കാനാകും. മുഖ്യമന്ത്രിയും മന്ത്രിമാരും തിരുവനന്തപുരത്തും സിയാൽ പ്രതിനിധികൾ നെടുമ്പാശേരിയിലും ഉദ്യോഗസ്ഥർ കോഴിക്കോട്‌ പദ്ധതിപ്രദേശത്തും പങ്കെടുത്ത്‌ ഓൺലൈനിലായിരുന്നു ഉദ്‌ഘാടനച്ചടങ്ങ്‌.

വൈദ്യുതിമന്ത്രി കെ കൃഷ്ണൻകുട്ടി ചടങ്ങിൽ അധ്യക്ഷനായി. വ്യവസായമന്ത്രി പി രാജീവ്, റവന്യുമന്ത്രി കെ രാജൻ, പൊതുമരാമത്ത്–-ടൂറിസംമന്ത്രി പി എ മുഹമ്മദ് റിയാസ്, രാഹുൽ ഗാന്ധി എംപി, സിയാൽ എംഡി എസ് സുഹാസ് എന്നിവർ സംസാരിച്ചു.

Related posts

ആര്യനാട് എക്സൈസ് റെയ്ഞ്ച് ഓഫീസ് മന്ദിരോദ്ഘാടനം നാളെ (22 ഫെബ്രുവരി)

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 6580 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

സ്പാ​ർ​ക്ക് റാ​ങ്കിം​ഗി​ൽ കേ​ര​ള​ത്തി​ന് ര​ണ്ടാം സ്ഥാ​നം

Aswathi Kottiyoor
WordPress Image Lightbox