• Home
  • Kerala
  • കേരളത്തെ അഴിമതിരഹിത സംസ്ഥാനമാക്കും: മുഖ്യമന്ത്രി
Kerala

കേരളത്തെ അഴിമതിരഹിത സംസ്ഥാനമാക്കും: മുഖ്യമന്ത്രി

സമ്പൂർണ അഴിമതിരഹിത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ്‌ ലക്ഷ്യമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കരുതലും കൈത്താങ്ങും താലൂക്ക് അദാലത്തുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അഴിമതി ഏറ്റവും കുറവ്‌ കേരളത്തിലാണെന്ന്‌ പഠനത്തിലുണ്ട്‌. പക്ഷേ ചില ഇടങ്ങളിൽ അഴിമതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ട്‌. അത്‌ ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ല. പൂർണമായി ഇല്ലാതാക്കാൻ ഇടപെടൽ ആവശ്യമാണ്‌. സർവീസ്‌ മേഖലയ്‌ക്കതിൽ വലിയ പങ്കുവഹിക്കാനാകും. അഴിമതിക്കാരോട്‌ ഒരു ദയാ ദാക്ഷിണ്യവും ഉണ്ടാകില്ല.

ഓഫീസുകളിൽ സേവനം നൽകുക എന്നത്‌ ജനങ്ങൾക്കുള്ള ഔദാര്യമല്ല, മറിച്ച്‌ അവരുടെ അവകാശം ആണെന്ന ബോധം ഉദ്യോഗസ്ഥരിൽ ഉണ്ടാവണം. അപ്പോൾ നടപടികളിൽ വേഗം കൈവരും. ഓരോ ഫയലും ഓരോ ജീവിതമാണെന്ന ഓർമപ്പെടുത്തൽ ഫലം കണ്ടു. ഫയൽ കെട്ടിക്കിടക്കുന്ന അവസ്ഥക്ക്‌ വലിയ മാറ്റമുണ്ടായി. ശേഷിക്കുന്നവയിൽ വേഗത്തിൽ തീർപ്പ്‌ കൽപ്പിക്കാനായാണ്‌ മന്ത്രിമാർ പങ്കെടുക്കുന്ന താലൂക്ക്‌ തല അദാലത്ത്‌ നടത്തുന്നത്‌. സർക്കാർ തീരുമാനങ്ങൾ വേഗത്തിൽ നടപ്പാവാൻ അർപ്പണ ബോധമുള്ള സിവിൽ സർവീസ്‌ ആണ്‌ നാടിന്‌ ആവശ്യം. ആവശ്യമുള്ളത്ര ഐഎഎസ്‌ ഉദ്യോഗസ്ഥരില്ലെന്ന പ്രശ്‌നത്തിന്‌ പരിഹാരമായാണ്‌ കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ സർവീസ്‌ ആരംഭിച്ചത്‌. കേരളത്തിന്റെ സ്വപ്‌നമാണ്‌ അതിലൂടെ യാഥാർഥ്യമായത്‌

Related posts

ചെട്ടിയാംപറമ്പ് ഗവ. യു.പി സ്‌കൂളിനായി പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ നടക്കും

Aswathi Kottiyoor

വൈദ്യുതിയിൽ ‘പവർസ്റ്റാറാ’കാൻ ഇടുക്കി; 2,700 കോടിക്ക് പുതിയ നിലയം വരും.

Aswathi Kottiyoor

ധാ​ര​ണാ​പ​ത്ര​ം ഇ​ല്ല; മു​ഖ്യ​മ​ന്ത്രി​യു​ടെ നോ​ര്‍​വേ സ​ന്ദ​ര്‍​ശ​ന​ത്തി​ന് ചെ​ല​വ് 46.93 ല​ക്ഷം

Aswathi Kottiyoor
WordPress Image Lightbox