• Home
  • Kerala
  • കോ​വി​ഡ്: വി​ദേ​ശ​ത്ത് നി​ന്നും വ​രു​ന്ന​വ​ർ​ക്ക് ഇ​വി​ടെ ല​ഭ്യ​മാ​യ വാ​ക്സി​നെ​ടു​ക്കാം
Kerala

കോ​വി​ഡ്: വി​ദേ​ശ​ത്ത് നി​ന്നും വ​രു​ന്ന​വ​ർ​ക്ക് ഇ​വി​ടെ ല​ഭ്യ​മാ​യ വാ​ക്സി​നെ​ടു​ക്കാം

വി​ദേ​ശ​ത്തു​നി​ന്നും വ​രു​ന്ന​വ​ർ​ക്ക് ഇ​വി​ടെ ല​ഭ്യ​മാ​യ കോ​വി​ഡ് വാ​ക്സി​ൻ ര​ണ്ടാം ഡോ​സാ​യോ പ്രി​ക്കോ​ഷ​ൻ ഡോ​സാ​യോ സ്വീ​ക​രി​ക്കാ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ്.

വി​ദേ​ശ​ത്ത് ല​ഭ്യ​മാ​യ വാ​ക്സി​ൻ ഒ​രു ഡോ​സോ, ര​ണ്ട് ഡോ​സോ എ​ടു​ത്ത് ഇ​ന്ത്യ​യി​ലെ​ത്തി​യ പ്ര​വാ​സി​ക​ൾ​ക്ക് അ​തേ വാ​ക്സി​ൻ ഇ​വി​ടെ ല​ഭ്യ​മാ​കാ​ത്ത​ത് വ​ലി​യ ബു​ദ്ധി​മു​ട്ടു​ണ്ടാ​യി​രു​ന്നു. ഇ​ക്കാ​ര്യം സം​സ്ഥാ​ന​മു​ൾ​പ്പെ​ടെ കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തെ അ​റി​യി​ച്ചി​രു​ന്നു. സം​സ്ഥാ​ന​ത്തും അ​ത​നു​സ​രി​ച്ചു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്തി​ട്ടു​ണ്ട്. തീ​രു​മാ​നം നി​ര​വ​ധി പ്ര​വാ​സി​ക​ൾ​ക്കു സ​ഹാ​യ​ക​മാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് സം​ബ​ന്ധി​ച്ച ടെ​ക്നി​ക്ക​ൽ അ​ഡ്‌​വൈ​സ​റി ഗ്രൂ​പ്പി​ന്‍റെ ശി​പാ​ർ​ശ പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. ഇ​ത​നു​സ​രി​ച്ച് ഭാ​ഗി​ക​മാ​യി വാ​ക്സി​ൻ എ​ടു​ത്ത ഇ​ന്ത്യ​ക്കാ​ർ​ക്കും വി​ദേ​ശി​ക​ൾ​ക്കും ആ​ഭ്യ​ന്ത​ര​മാ​യി ല​ഭ്യ​മാ​യ കോ​വി​ഡി​ന്‍റെ ര​ണ്ടാ​മ​ത്തെ ഡോ​സ് അ​ല്ലെ​ങ്കി​ൽ മു​ൻ​ക​രു​ത​ൽ ഡോ​സ് സ്വീ​ക​രി​ക്കാം.

വി​ദേ​ശ​ത്ത് നി​ന്നും വ​രു​ന്ന​വ​രു​ടെ വാ​ക്സി​നേ​ഷ​നാ​യി പോ​ർ​ട്ട​ലി​ൽ ആ​വ​ശ്യ​മാ​യ മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ 12 മു​ത​ൽ 14 വ​രെ വ​യ​സു​ള്ള കു​ട്ടി​ക​ൾ​ക്ക് കോ​ർ​ബി​വാ​ക്സ് വാ​ക്സി​നും 15 മു​ത​ൽ 17 വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് കോ​വാ​ക്സി​നു​മാ​യി​രി​ക്കും ല​ഭി​ക്കു​ക.

വാ​ക്സി​നെ​ടു​ക്കാ​ത്ത 12 വ​യ​സി​ന് മു​ക​ളി​ലു​ള്ള മു​ഴു​വ​ൻ പേ​രും വാ​ക്സി​നെ​ടു​ക്കേ​ണ്ട​താ​ണ്. ഒ​ന്നും ര​ണ്ടും ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ സ​മ​യ​ബ​ന്ധി​ത​മാ​യി എ​ടു​ത്താ​ൽ മാ​ത്ര​മേ ശ​രി​യാ​യ പ്ര​തി​രോ​ധം ല​ഭി​ക്കൂ. 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്ക് ര​ണ്ടാം ഡോ​സ് വാ​ക്സി​ൻ എ​ടു​ത്ത് ആ​റു മാ​സ​ത്തി​ന് ശേ​ഷം ക​രു​ത​ൽ ഡോ​സ് എ​ടു​ക്കാ​വു​ന്ന​താ​ണ്.

പ​ഠ​ന​ത്തി​നോ ജോ​ലി​സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കോ വി​ദേ​ശ​ത്ത് പോ​കു​ന്ന​വ​ർ​ക്ക് 90 ദി​വ​സം ക​ഴി​ഞ്ഞും ക​രു​ത​ൽ ഡോ​സ് എ​ടു​ക്കാം. സം​സ്ഥാ​ന​ത്ത് 18 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് ക​രു​ത​ൽ ഡോ​സ് സ​ർ​ക്കാ​ർ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ സെ​ന്‍റ​റു​ക​ളി​ൽ സൗ​ജ​ന്യ​മാ​ണ്. സൗ​ജ​ന്യ ക​രു​ത​ൽ ഡോ​സ് വാ​ക്സി​ൻ സെ​പ്റ്റം​ബ​ർ അ​വ​സാ​നം​വ​രെ മാ​ത്ര​മേ​യു​ണ്ടാ​കൂ.

12 മു​ത​ൽ 14 വ​രെ പ്രാ​യ​മു​ള്ള 79 ശ​ത​മാ​നം കു​ട്ടി​ക​ൾ​ക്ക് ആ​ദ്യ ഡോ​സ് വാ​ക്സി​നും 47 ശ​ത​മാ​നം കു​ട്ടി​ക​ൾ​ക്ക് ര​ണ്ടാം ഡോ​സും ന​ൽ​കി​യി​ട്ടു​ണ്ട്. 15 മു​ത​ൽ 17 വ​രെ പ്രാ​യ​മു​ള്ള 86 ശ​ത​മാ​നം കു​ട്ടി​ക​ൾ​ക്ക് ആ​ദ്യ ഡോ​സ് വാ​ക്സി​നും 61 ശ​ത​മാ​നം കു​ട്ടി​ക​ൾ​ക്ക് ര​ണ്ടാം ഡോ​സും ന​ൽ​കി​യി​ട്ടു​ണ്ട്. 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള 89 ശ​ത​മാ​നം പേ​ർ​ക്ക് ര​ണ്ടാം ഡോ​സും 13 ശ​ത​മാ​നം പേ​ർ​ക്ക് ക​രു​ത​ൽ ഡോ​സും ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും വീ​ണാ ജോ​ർ​ജ് അ​റി​യി​ച്ചു.

Related posts

വായനയുടെ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ച് നടത്താൻ രക്ഷിതാക്കളുടെ പുസ്തക ചർച്ചയുമായി തലക്കാണി ഗവൺമെൻറ് യുപി സ്കൂൾ. വിദ്യാരംഗം കലാസാഹിത്യ വേദി, സ്കൂൾ ലൈബ്രറി

Aswathi Kottiyoor

മൂ​ന്ന് പ്രൊ​ഫ​ഷ​നു​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ന്‍ ടൂ​റി​സ്റ്റ് വി​സ അ​നു​വ​ദി​ക്കി​ല്ല: സൗ​ദി

Aswathi Kottiyoor

പ്ലസ് വണ്‍ പ്രവേശനം; സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷ നാളെ മുതല്‍

Aswathi Kottiyoor
WordPress Image Lightbox