24 C
Iritty, IN
July 26, 2024
  • Home
  • Uncategorized
  • കുടകളിൽ വിസ്മയം ഒളിപ്പിച്ച്, ആവേശം വിതറി തൃശൂർ പൂരം; ആർപ്പുവിളിച്ച് കാണികൾ
Uncategorized

കുടകളിൽ വിസ്മയം ഒളിപ്പിച്ച്, ആവേശം വിതറി തൃശൂർ പൂരം; ആർപ്പുവിളിച്ച് കാണികൾ


തൃശൂർ ∙ വർണവിസ്മയം തീർത്ത് പൂരനഗരിയിൽ കുടമാറ്റം. തേക്കിൻകാട് മൈതാനത്ത് പതിനായിരങ്ങളാണ് പൂരത്തിൽ അലിഞ്ഞുചേർന്നത്. വർണക്കുടകൾക്കു പുറമെ എൽഇഡി കുടകളും വ്യത്യസ്ത രൂപങ്ങളും ആനപ്പുറത്ത് അണിനിരത്തി പാറമേക്കാവും തിരുവമ്പാടിയും മത്സരിച്ചു. കാണികൾ ആർപ്പു വിളികളോടെ ഒപ്പം കൂടി. പാറമേക്കാവിലമ്മയുമായി ഗുരുവായൂർ നന്ദനും, തിരുവമ്പാടി ഭഗവതിയുമായി തിരുവമ്പാടി ചന്ദ്രശേഖരനുമാണ് തിടമ്പേറ്റിയത്. ഇരുവശത്തെയും ആനച്ചന്തവും കുടകളുടെ വൈവിധ്യവും കാണാൻ ജനസഹസ്രങ്ങൾ പൂരപ്പറമ്പിൽ എത്തി. 15 കൊമ്പൻമാരാണ് ഇരുവശവും നിരന്നത്.കിഴക്കൂട്ട് അനിയൻമാരാർ പ്രമാണിയായ ഇലഞ്ഞിത്തറമേളം പൂരാസ്വാദകർക്ക് എന്നും ഓർമിക്കാവുന്ന അനുഭവമായിരുന്നു. തിരുവമ്പാടിയുടെ പാണ്ടിമേളത്തിനു ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാർ ആയിരുന്നു പ്രമാണി. മേളപ്രമാണി കോങ്ങാട് മധുവിന്‍റെ നേതൃത്വത്തിലായിരുന്നു മഠത്തില്‍വരവ് പഞ്ചവാദ്യംഘടക ക്ഷേത്രങ്ങളുടെ എഴുന്നള്ളിപ്പോടെയായിരുന്നു പൂരാഘോഷങ്ങളുടെ തുടക്കം. ശ്രീമൂലസ്ഥാനത്ത് മേളം പെരുപ്പിച്ച് വടക്കുന്നാഥനെ വണങ്ങി നീങ്ങിയ ഘടകപൂരങ്ങളെല്ലാം കാണികളുടെ കണ്ണും കാതും മനസ്സും നിറച്ചു. നെയ്തലക്കാവിലമ്മയെ തിടമ്പേറ്റിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കാണാൻ ആയിരങ്ങൾ എത്തി. ആനപ്രേമികളുടെ ഇഷ്ടതാരം പാമ്പാടി രാജൻ അയ്യന്തോൾ ഭഗവതിയെയാണ് തിടമ്പേറ്റിയത്. .രാത്രി 10.30നു പാറമേക്കാവിന്റെ പഞ്ചവാദ്യത്തിനു ചോറ്റാനിക്കര നന്ദപ്പ മാരാർ പ്രമാണിയാകും. ഈ സമയം തിരുവമ്പാ‍ടിയുടെ മഠത്തിൽവരവ് സമയത്തെ പഞ്ചവാദ്യം ആവർത്തിക്കും. തിങ്കൾ പുലർച്ചെ 3ന് വെടിക്കെട്ട് ആരംഭിക്കും. ആദ്യം തിരുവമ്പാടിയും തുടർന്നു പാറമേക്കാവും തിരികൊളുത്തും.

Related posts

ഗവര്‍ണര്‍ ഉദ്ഘാടകനായ സനാതന ധർമ സെമിനാറില്‍ നിന്ന് വിട്ടുനിന്നു; വി.സിക്കെതിരെ നടപടിക്കൊരുങ്ങി രാജ്ഭവന്‍

Aswathi Kottiyoor

ജ​നു​വ​രി ര​ണ്ടു വ​രെ റാ​ലി​ക​ളും പൊ​തു​പ​രി​പാ​ടി​ക​ളും നി​രോ​ധി​ച്ചു

Aswathi Kottiyoor

രേണു രാജ് നല്ല ആക‌്‌ഷന്‍പ്ലാന്‍ തയാറാക്കി, അത് നടപ്പാക്കും: കലക്ടര്‍ എന്‍.എസ്.കെ.ഉമേഷ്

Aswathi Kottiyoor
WordPress Image Lightbox