31.2 C
Iritty, IN
May 18, 2024
  • Home
  • kannur
  • കൊടുംചൂടിൽ വെന്തുരുകി ജില്ല
kannur

കൊടുംചൂടിൽ വെന്തുരുകി ജില്ല

കൊടുംചൂടിൽ വെന്തുരുകി ജില്ല. ഫെബ്രുവരിയിൽ തുടങ്ങിയ അത്യുഷ്‌ണം രണ്ട്‌ മാസങ്ങൾക്കിപ്പുറവും മാറ്റമില്ലാതെ തുടരുകയാണ്‌. പകൽ സമയത്ത്‌ പുറത്തിറങ്ങാനാകാത്ത ചൂടാണ്‌.
കണ്ണൂർ നഗരത്തിൽ ചൊവ്വാഴ്‌ച 34.7 ഡിഗ്രി സെൽഷ്യസാണ്‌ കൂടിയ താപനില. കണ്ണൂർ വിമാനത്താവളത്തിൽ 36.1 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. തിങ്കൾ–- 34.6, ഞായർ–-34.0, ശനി–-35.2, വെള്ളി–- 34.7 എന്നിങ്ങനെയാണ്‌ കൂടിയ താപനില രേഖപ്പെടുത്തിയത്. ഈ വർഷം ഇതുവരെ വേനൽമഴ ലഭിക്കാത്തതും ചൂട്‌ കൂടാൻ കാരണമായി. തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, കോട്ടയം, മലപ്പുറം ജില്ലകളിൽ കുറേ തവണ വേനൽമഴ ലഭിച്ചിട്ടുണ്ട്‌. കണ്ണൂരിൽ ഒരിക്കൽ മലയോരമേഖലയിൽ മഴ ലഭിച്ചതൊഴിച്ചാൽ എല്ലാ ദിവസവും അതികഠിന ചൂടാണ്‌ അനുഭവപ്പെടുന്നത്‌.
കണ്ണൂർ, കാസർകോട്‌ ജില്ലയിൽ മഴലഭ്യതയ്‌ക്ക്‌ സാധ്യതയില്ലെന്ന്‌ തിരുവനന്തപുരത്തെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. മഴലഭ്യത സംബന്ധിച്ച ജില്ലാ അടിസ്ഥാനത്തിലുള്ള റിപ്പോർട്ടിൽ ഈയാഴ്‌ചയിൽ ഒരു ദിവസം പോലും മഴ ലഭിക്കില്ലെന്നാണ്‌ വിലയിരുത്തുന്നത്‌. കേരളത്തിലെ ഭൂരിഭാഗം ജില്ലകളിലും മഴലഭ്യതയ്‌ക്കുള്ള സാധ്യത നിലനിൽക്കുമ്പോൾ കാസർകോട്‌, കണ്ണൂർ, തൃശൂർ പാലക്കാട്‌ ജില്ലകളിൽ മഴയ്‌ക്കുള്ള സാധ്യതയില്ലെന്നാണ്‌ റിപ്പോർട്ടിൽ പറയുന്നത്‌.
ചൂട്‌ കൂടുമ്പോഴും സൂര്യതാപമേറ്റ കേസുകൾ ജില്ലയിൽ ഇതുവരെയില്ല. ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ചൂടേറ്റതു മൂലം തൊലിപ്പുറത്തുള്ള ചുവപ്പുനിറം, തടിപ്പ്‌ തുടങ്ങിയ കേസുകൾ റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഈ മാസം നാലിന്‌ ആറ്റടപ്പയിലാണ്‌ ഒരു കേസ്‌ റിപ്പോർട്ട്‌ ചെയ്‌തത്‌. കഴിഞ്ഞ മാസം ഇത്തരത്തിലുള്ള 13 കേസുകളും റിപ്പോർട്ട്‌ ചെയ്‌തു. പകൽസമയത്തെ വെയിൽ നേരിട്ടേൽക്കരുതെന്ന്‌ ആരോഗ്യ വകുപ്പ്‌ മുന്നറിയിപ്പ്‌ നൽകുന്നു.

Related posts

*നുച്ചിയാട് സ്കൂള്‍ ലൈബ്രറിയിലേക്ക് ഡയലോഗ് സെന്റർ ഇരിട്ടി പുസ്തകങ്ങൾ കൈമാറി

Aswathi Kottiyoor

കൊവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണും; ജില്ലാ കലക്ടര്‍

Aswathi Kottiyoor

തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വ്: പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ​രാ​തി അ​റി​യി​ക്കാം

Aswathi Kottiyoor
WordPress Image Lightbox