31.2 C
Iritty, IN
May 18, 2024
  • Home
  • Kerala
  • ഗുരുതര രോഗികളുടെ ചികിത്സാചെലവ്‌ സർക്കാർ വഹിക്കും ; മെഡിസെപ്പിന്‌ പുറമെയും പരിരക്ഷ
Kerala

ഗുരുതര രോഗികളുടെ ചികിത്സാചെലവ്‌ സർക്കാർ വഹിക്കും ; മെഡിസെപ്പിന്‌ പുറമെയും പരിരക്ഷ

മെഡിസെപ് പദ്ധതിയിൽ അവയവമാറ്റം അടക്കമുള്ള അതീവ ഗുരുതരരോഗങ്ങളുടെ ചികിത്സാചെലവ്‌ സർക്കാർ വഹിക്കും. ഇൻഷുറൻസ്‌ കമ്പനി ഏർപ്പെടുത്തിയ പ്രത്യേക നിധിയിലെ (കോർപസ് ഫണ്ട്‌) തുക തീർന്ന സാഹചര്യത്തിലാണ്‌ ചികിത്സാചെലവ്‌ സർക്കാർ ഏറ്റെടുക്കുന്നത്‌. ആദ്യ ഗഡുവായി ഒമ്പതുകോടി രൂപ ധനവകുപ്പ്‌ അനുവദിച്ചു. തുടർന്നും മാസം മുന്നുകോടി രൂപയെങ്കിലും മാറ്റിവയ്‌ക്കും. കരൾ, വൃക്ക, ഹൃദയം, മുട്ട്‌, ഇടുപ്പെല്ല്‌ മാറ്റിവയ്‌ക്കൽ, ബ്രെയിൻസ്‌റ്റെം ഇംപ്ലാന്റ്‌ തുടങ്ങിയ ആവശ്യവുമായി വരുന്നവരുടെ ചികിത്സ ഉറപ്പാക്കാനാണ്‌ പ്രത്യേകനിധി. സർക്കാർ ആശുപത്രികളിൽ ശസ്‌ത്രക്രിയ നടത്തണമെന്നും സർക്കാർ നിർദേശിച്ചു.

നേരത്തെ മെഡിസെപ് ഏറ്റെടുത്ത ഇൻഷുറൻസ്‌ കമ്പനിയുടെ കീഴിൽ 35 കോടി രൂപയുടെ പ്രത്യേക നിധി ഏർപ്പെടുത്തിയിരുന്നു. മുന്നുവർഷത്തേക്കാണ് തുക വിനിയോഗിക്കാൻ നിർദേശിച്ചത്‌. നിധിയിലെ പണം തീർന്നുപോയാലും ചികിത്സ മുടങ്ങില്ലെന്ന്‌ സർക്കാർ ഉറപ്പുനൽകിയിരുന്നു. എന്നാൽ, ഒരുവർഷത്തിനുള്ളിൽത്തന്നെ മുട്ട്‌ , ഇടുപ്പെല്ല്‌ മാറ്റിവയ്‌ക്കൽ എന്നിവയ്‌ക്കുമാത്രമായി തുക പൂർണമായും ചെലവായ സാഹചര്യത്തിലാണ്‌ കൂടുതൽ അനുവദിച്ചതും സർക്കാർ ആശുപത്രികളിലെ മികച്ച സൗകര്യം ഉപയോഗിക്കണമെന്ന നിർദേശം മുന്നോട്ടുവച്ചതും

Related posts

ഒമിക്രോൺ അപകടകാരിയല്ലെന്ന് കേന്ദ്രം; നിരീക്ഷണത്തിലുള്ളവര്‍ക്ക് നേരിയ രോഗലക്ഷണങ്ങള്‍ മാത്രം.

Aswathi Kottiyoor

ഗൃഹ പരിചരണത്തിൽ ഇരിക്കുന്ന രോ​ഗികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം: ആരോ​ഗ്യമന്ത്രി

Aswathi Kottiyoor

സാമൂഹിക സുരക്ഷാ പെന്‍ഷന്‍: വരുമാനം കൂടിയവരെ ഒഴിവാക്കും, 5,00,000 പേര്‍ ഒഴിവായേക്കും

Aswathi Kottiyoor
WordPress Image Lightbox