23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • യാത്രപോകാൻ കുടുംബശ്രീ ട്രാവൽസ്
kannur

യാത്രപോകാൻ കുടുംബശ്രീ ട്രാവൽസ്

കാടും മേടും താണ്ടിയുള്ള പെൺയാത്രകൾക്കായി വാതിലുകൾ തുറന്ന്‌ ‘ദി ട്രാവലർ’ . വനിതകൾക്ക്‌ സുരക്ഷിതവും ആനന്ദകരവുമായ വിനോദയാത്രയൊരുക്കാൻ സ്‌ത്രീകളുടെ മാത്രം നേതൃത്വത്തിൽ കുടുംബശ്രീ ആരംഭിച്ച സംസ്ഥാനത്തെ ആദ്യസംരംഭമാണിത്‌. വിനോദസഞ്ചാരരംഗത്ത്‌ താത്‌പര്യമുള്ള 18 യുവതികളെ കണ്ടെത്തിയാണ്‌ സംരഭപ്രവർത്തനങ്ങൾക്ക്‌ തുടക്കമിട്ടത്‌. അവർക്ക്‌ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവൽ ആൻഡ്‌ ടൂറിസം സ്റ്റഡീസിന്റെ (കിറ്റ്സ്) തലശേരി കേന്ദ്രം വഴി ടൂർ ഓപ്പറേഷനിൽ പ്രത്യേക പരിശീലനം നൽകി. തെരഞ്ഞെടുത്ത പത്തുപേർ ചേർന്ന്‌ സംരഭക ഗ്രൂപ്പുണ്ടാക്കി. ലയ പ്രേം പ്രസിഡന്റായും ഷജിന കുറ്റ്യാട്ടൂർ സെക്രട്ടറിയായും ജില്ലാ മിഷനിൽ രജിസ്റ്റർ ചെയ്‌തു.
സംരംഭത്തിനാവശ്യമായ പ്രാഥമിക മുതൽമുടക്ക്‌ കുടുംബശ്രീയുടെ സ്റ്റാർട്ടപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ മിഷൻ നൽകി. പതുടർപ്രവർത്തനത്തിനാവശ്യമായ പണം തദ്ദേശസ്ഥാപനങ്ങളുടെ അടുത്ത വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയും സംസ്ഥാന മിഷന്റെ നൂതന സംരംഭപദ്ധതിയിൽനിന്നും കണ്ടെത്താനാണ് ശ്രമമെന്ന്‌ ജില്ലാ മിഷൻ കോ ഓഡിനേറ്റർ ഡോ. എം സുർജിത്‌ പറഞ്ഞു. ഉടൻ സ്വന്തമായി ഓഫീസ്‌ സജ്ജമാക്കും. യാത്രകൾ സ്വകാര്യബസുകളും കെഎസ്‌ആർടിസി ബസുകളും വാടകയ്‌ക്കെടുത്താണ്‌. യാത്രക്കാർക്ക്കുടുംബശ്രീ യൂണിറ്റ് മുഖേന ഭക്ഷണസൗകര്യവുമുണ്ടാകും. കുടകിന്റെ ഭംഗിനുകരാൻ ‘ദി ട്രാവലറി’ന്റെ ആദ്യസംഘം വ്യാഴാഴ്‌ച പുറപ്പെടും. കതിരൂർ പഞ്ചായത്തിലെ 45 കുടുംബശ്രീ പ്രവർത്തകരാണ് സംഘത്തിൽ.

Related posts

രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളു​മാ​യി ക​ള​ക്ട​ര്‍ ച​ര്‍​ച്ച ന​ട​ത്തി

Aswathi Kottiyoor

തിരക്കും ബഹളവുമുണ്ടാക്കിയാൽ നിയമനടപടി

Aswathi Kottiyoor

ഹോമിയോ മരുന്ന്‌ വിതരണം തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox