25.6 C
Iritty, IN
December 3, 2023
  • Home
  • Kerala
  • വിദ്യാർത്ഥികളുടെ യാത്രാ ഇളവിലെ നിയന്ത്രണം ഒഴിവാക്കണം: എഐഎസ്എഫ്
Kerala

വിദ്യാർത്ഥികളുടെ യാത്രാ ഇളവിലെ നിയന്ത്രണം ഒഴിവാക്കണം: എഐഎസ്എഫ്

പേരാവൂർ : വിദ്യാർത്ഥികളുടെ യാത്രാ കൺസഷന് നിയന്ത്രണം ഏർപ്പെടുത്താനുള്ള കെഎസ്ആർടിസി തീരുമാനം പ്രതിഷേധാർഹമെന്ന് എഐഎസ്എഫ് പേരാവൂർ മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി. വിദ്യാർത്ഥി വിരുദ്ധമായ ഈ സമീപനത്തിൽ നിന്ന് കോർപറേഷനെ പിന്തിരിപ്പിക്കാൻ സർക്കാർ ഇടപെടണമെന്നും മുഴക്കുന്നിൽ നടന്ന സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് പ്രണോയ് വിജയൻ ഉദ്ഘാടനം ചെയ്തു. വി. സ്വാതി അധ്യക്ഷയായി. സംസ്ഥാന കമ്മിറ്റി അംഗം സി. ജസ്വന്ത്‌ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. പ്രണവ് ടി. വി, അക്ഷയ് മണത്ത ണ, സാരംഗ് ദിനേശ്, സിപിഐ മണ്ഡലം സെക്രട്ടറി സി കെ ചന്ദ്രൻ, വി. ഗീത, സി. പ്രദീപൻ, സി. ശ്രീലത, പി. ദേവദാസ് എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി വി. സ്വാതി ( പ്രസിഡന്റ് ) അഭിൻ ദേവ് (വൈസ് പ്രസിഡന്റ്) സാരംഗ് ദിനേശ് (സെക്രട്ടറി) നന്ദന ഷാജി(ജോ. സെക്രട്ടറി)

Related posts

ഏക്കറുകണക്കിന് വനം കത്തിനശിക്കുന്നു; അമേരിക്കയെ വിഴുങ്ങി കാട്ടുതീ

Aswathi Kottiyoor

തദ്ദേശ തിരഞ്ഞെടുപ്പ്: രാഷ്ടീയ പാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് കരട് വിജ്ഞാപനം പുറപ്പെടുവിച്ചു; ആക്ഷേപങ്ങൾ ഒക്ടോബർ 30 വരെ നൽകാം

Aswathi Kottiyoor

ഡിസ്‌കണക്ഷൻ തീയതിക്ക് മുമ്പ് ബിൽ അടക്കുക

Aswathi Kottiyoor
WordPress Image Lightbox