പൈപ്പിടൽ പ്രവൃത്തിയുമായി ബന്ധപ്പെട്ട് റോഡ് വെട്ടിക്കീറിയതിനെ തുടർന്ന് നഗരം നേരിടുന്ന പൊടിശല്യ പ്രശ്നത്തിന് രണ്ടു ദിവസത്തിനകം നടപടി വേണമെന്ന് ഹൈക്കോടതി ഉത്തരവ്.
കണ്ണൂർ ജില്ലാ മർച്ചന്റസ് ചേംബർ പ്രസിഡന്റ് വി. മുഹമ്മദ് അഷ്റഫ്, ജനറൽ സെക്രട്ടറി കെ. സാജിദ് എന്നിവർ അഭിഭാഷകരായ പി. യു. ഷൈലജൻ, ടി. പി. നിധീഷ്, എന്നിവർ മുഖേന സമർപ്പിച്ച റിട്ട് ഹർജിയിലാണ് ഇടക്കാല വിധി. ജസ്റ്റിസ് അനു ശിവരാമൻ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് 17ന് വീണ്ടും പരിഗണിക്കും. കണ്ണൂർ കോർപറേഷൻ സെക്രട്ടറി, മേയർ, കേരള ചീഫ് സെക്രട്ടറി, തദ്ദേശ സ്വയം ഭരണ വകുപ്പ്, എന്നിവരെ എതിർകക്ഷികളായിട്ടാണ് മർച്ചന്റസ് ചേംബർ റിട്ട് ഹർജി സമർപ്പിച്ചത്.
previous post