25.4 C
Iritty, IN
May 9, 2024
  • Home
  • Uncategorized
  • കോഴിക്കോട് നഴ്‌സിങ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; രണ്ടാം പ്രതി എത്തിയത് എറണാകുളത്ത് നിന്ന്‌
Uncategorized

കോഴിക്കോട് നഴ്‌സിങ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; രണ്ടാം പ്രതി എത്തിയത് എറണാകുളത്ത് നിന്ന്‌


കോഴിക്കോട്: ലഹരിപാനീയം നല്‍കി മയക്കി നഴ്‌സിങ് വിദ്യാര്‍ഥിനിയെ സുഹൃത്തുക്കളും സഹപാഠികളുമായിരുന്ന രണ്ടുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. എറണാകുളം സ്വദേശിനിയാണ് പീഡനത്തിന് ഇരയായത്. ശനിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. പ്രതികള്‍ വിദ്യാര്‍ഥിനിയെ ഗോവിന്ദപുരത്തെ താമസസ്ഥലത്തേക്കെത്തിച്ച് ലഹരിപാനീയം നല്‍കി മയക്കി ബലാത്സംഗത്തിനിരയാക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പുലര്‍ച്ചെ രണ്ടിന് മയക്കം വിട്ടുണര്‍ന്നപ്പോഴാണ് പെണ്‍കുട്ടി പീഡനത്തിനിരയായ വിവരമറിയുന്നത്. അതേസമയം, സുഹൃത്തുക്കളായ ഇരുവരും മദ്യലഹരിയില്‍ ബോധംകെട്ട് ഉറങ്ങുകയായിരുന്നു. അപ്പോള്‍തന്നെ മുറിയില്‍നിന്ന് പുറത്തേക്കിറങ്ങിയ വിദ്യാര്‍ഥിനി സഹപാഠിയായ നഴ്‌സിങ് വിദ്യാര്‍ഥിയെ ഫോണില്‍ വിളിച്ചുവരുത്തുകയും ഈ സഹപാഠി പെണ്‍കുട്ടിയെ താമസസ്ഥലത്ത് എത്തിക്കുകയുമായിരുന്നു.

ഗോവിന്ദപുരം ബൈപ്പാസിലാണ് പ്രതികളില്‍ ഒരാള്‍ താമസിക്കുന്നത്. ഇവിടെ ഒപ്പംതാമസിച്ചിരുന്ന വിദ്യാര്‍ഥികള്‍ വീട്ടില്‍പ്പോയ സമയത്താണ് പ്രതികള്‍ പെണ്‍കുട്ടിയെ ഇവിടെയെത്തിച്ചത്.

രണ്ടാംപ്രതി എറണാകുളത്താണ് താമസം. ഇയാളെ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടി സംഭവം എറണാകുളത്തുള്ള ബന്ധുക്കളെ അറിയിക്കുകയും തുടര്‍ന്ന് പരാതി നല്‍കുകയുമായിരുന്നു.

കസബ ഇന്‍സ്‌പെക്ടര്‍ എന്‍. പ്രജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസന്വേഷിക്കുന്നത്. ഇരുപ്രതികളെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കിയെന്നും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും കസബ പോലീസ് അറിയിച്ചു.

Related posts

ഇനി പരീക്ഷാക്കാലം, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾക്ക് ഇന്ന് തുടക്കം

Aswathi Kottiyoor

ഒറ്റ പ്രസവത്തില്‍ നാല് കുട്ടികള്‍; നാലിരട്ടി സന്തോഷത്തോടെ കുടുംബം

Aswathi Kottiyoor

ഐപിഎല്‍ സെഞ്ചുറിക്കായി രോഹിത് കാത്തിരുന്നത് 4,355 ദിവസം; എന്നിട്ട് പേരിലായതോ നാണക്കേടിന്‍റെ റെക്കോർഡും

Aswathi Kottiyoor
WordPress Image Lightbox