• Home
  • Uncategorized
  • ഗുണ്ടകളെ പൂട്ടും ; പൊലീസ്‌ സ്‌റ്റേഷനുകളിൽ ആന്റി ഓർഗനൈസ്‌ഡ്‌ ക്രൈംസ്‌ സെൽ.*
Uncategorized

ഗുണ്ടകളെ പൂട്ടും ; പൊലീസ്‌ സ്‌റ്റേഷനുകളിൽ ആന്റി ഓർഗനൈസ്‌ഡ്‌ ക്രൈംസ്‌ സെൽ.*


തിരുവനന്തപുരം:സംസ്ഥാനത്ത്‌ ഗുണ്ടാ ആക്രമണങ്ങളും ലഹരി ഉപയോഗവും തടയാൻ പൊലീസ്‌ സ്‌റ്റേഷനുകളിൽ ആന്റി ഓർഗനൈസ്‌ഡ്‌ ക്രൈംസ്‌ സെൽ (എഒസിസി). ഗുണ്ടകളെ നിരീക്ഷിക്കാനും അമർച്ച ചെയ്യാനുമായി സ്റ്റേഷൻ ഹൗസ്‌ ഓഫീസറുടെ നേതൃത്വത്തിൽ രണ്ട്‌ പൊലീസുദ്യോഗസ്ഥർ ഉൾപ്പെടുന്ന എഒസിസി ഓരോ സ്റ്റേഷനിലും രൂപീകരിക്കും. സ്പെഷ്യൽ ആക്‌ഷൻ ഗ്രൂപ്പ്‌ എഗയിൻസ്റ്റ്‌ ഓർഗനൈസ്‌ഡ്‌ ക്രൈംസി (എസ്‌എജിഒസി)നും രൂപം നൽകി.

ജില്ലാ പൊലീസ്‌ മേധാവിമാരുടെ മേൽനോട്ടത്തിൽ ജില്ലാ നർകോട്ടിക്‌സ്‌ സെൽ ഡിവൈഎസ്‌പി, അസി. കമീഷണർ നേതൃത്വത്തിൽ രണ്ട്‌ എസ്‌ഐമാരും കുറഞ്ഞത്‌ പത്ത്‌ പൊലീസുദ്യോഗസ്ഥരും എസ്‌എജിഒസി അംഗങ്ങളാണ്‌. അതതു ജില്ലകളിലെ സ്ഥിരം കുറ്റവാളികളെയും അവരുടെ പണമിടപാടുകളും മറ്റ്‌ പ്രവർത്തനങ്ങളും നിരീക്ഷിക്കുകയും വേണ്ട സമയത്ത്‌ കൃത്യമായ ഇടപെടൽ നടത്തുകയുമാണ്‌ ലക്ഷ്യം.

സംസ്ഥാനത്ത്‌ ഗുണ്ടകളെയും സമൂഹവിരുദ്ധരെയും അമർച്ച ചെയ്യാനും കാര്യക്ഷമമായ നടപടി സ്വീകരിക്കാനുമായി ഓപ്പറേഷൻ കാവൽ പദ്ധതി നിലവിലുണ്ട്‌. ഗുണ്ടാ സമൂഹവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ കണ്ടെത്തി കാപ്പ നിയമം ഉൾപ്പെടെയുള്ള കരുതൽ നടപടിയും സ്വീകരിക്കുന്നുണ്ട്‌.മാസത്തോളം സ്പെഷ്യൽ ബ്രാഞ്ച് ആസ്ഥാനത്ത് പരിശീലനം നൽകി. ട്രെയിനിങ്ങിനുശേഷം വീണ്ടും ഫീൽഡ് പരിശീലനം നൽകും. അതിനുശേഷം ഓരോ ജില്ലയിലേയും സ്പെഷ്യൽ ബ്രാഞ്ച് സിഐഡി ഡിറ്റാച്ച്മെന്റുകളിൽ നിയമിക്കും. 23ന്‌ രാവിലെ 8.30ന്‌ രാമവർമപുരം പൊലീസ്‌ അക്കാദമി പരേഡ്‌ ഗ്രൗണ്ടിൽ നടക്കുന്ന ഓത്ത്‌ ടേക്കിങ് സെറിമണിയിൽ കേരള പൊലീസ്‌ അക്കാദമി ഡയറക്ടർ ഗോപേഷ്‌ അഗർവാൾ മുഖ്യാതിഥിയാവും.

Related posts

പൊതുമേഖലാ സ്ഥാപനങ്ങളെ കൃത്യമായ ആസൂത്രണത്തോടെ പ്രവർത്തിപ്പിച്ചാൽ നാടിനാകെ ഗുണകരം: മുഖ്യമന്ത്രി

Aswathi Kottiyoor

കേരളത്തിലേക്ക് കൂടുതൽ സര്‍വീസുകൾ; വേനൽക്കാല ഷെഡ്യൂളുമായി എയര്‍ലൈൻ, പ്രവാസി മലയാളികള്‍ക്ക് സന്തോഷ വാര്‍ത്ത

Aswathi Kottiyoor

‘ഞാൻ പറഞ്ഞതെല്ലാം സത്യമാണെന്നു ദൈവത്തിനറിയാം’; ഇനി ഒരു തീരുമാനവും എടുക്കുന്നില്ലെന്ന് കെ ബി ഗണേഷ്കുമാര്‍

Aswathi Kottiyoor
WordPress Image Lightbox