28.9 C
Iritty, IN
July 5, 2024
  • Home
  • kannur
  • കണ്ണൂരിൽ വെള്ളാരം പാറ പൊലീസ് ഡംപിങ് യാഡിൽ വൻ തീപിടിത്തം; 500ൽ അധികം വാഹനങ്ങൾ കത്തിനശിച്ചു.
kannur

കണ്ണൂരിൽ വെള്ളാരം പാറ പൊലീസ് ഡംപിങ് യാഡിൽ വൻ തീപിടിത്തം; 500ൽ അധികം വാഹനങ്ങൾ കത്തിനശിച്ചു.


കണ്ണൂർ∙ തളിപ്പറമ്പ് – ശ്രീകണ്ഠപുരം റോഡിലെ വെള്ളാരം പാറ പൊലീസ് ഡംപിങ് യാഡിൽ വൻ തീപിടിത്തം. രാവിലെ പത്തു മണിയോടെയായിരുന്നു തീപിടിത്തം തുടങ്ങിയത്. അഞ്ഞൂറോളം വാഹനങ്ങൾ കത്തിയിട്ടുണ്ട്. തീയണയ്ക്കാൻ ശ്രമം തുടരുന്നു. തളിപ്പറമ്പ് – ശ്രീകണ്ഠപുരം റോഡിൽ ഗതാഗത തടസ്സമുണ്ട്.രണ്ടു കിലോമീറ്ററിനുള്ളിൽ അഗ്നിരക്ഷാസേന സ്റ്റേഷൻ ഉണ്ടായിരുന്നെങ്കിലും നിമിഷ നേരംകൊണ്ട് തീ പടരുകയായിരുന്നു. തളിപ്പറമ്പ്, ശ്രീകണ്ഠാപുരം, പഴയങ്ങാടി പൊലീസ് സ്റ്റേഷനുകളിൽ നിരവധി വർഷങ്ങളായി, വിവിധ കേസുകളിൽ തൊണ്ടിമുതലായി പിടിച്ചിട്ടിരുന്ന വാഹനങ്ങളാണ് കത്തിനശിക്കുന്നത്.കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് അഗ്നിശമന സേനയുടെ യൂണിറ്റുകൾ തീയണയ്ക്കാനായി എത്തിക്കൊണ്ടിരിക്കുന്നു. നഗരത്തിൽ കുടിവെള്ളം വിതരണം ചെയ്യുന്ന ലോറികളും തീയണയ്ക്കാനായി സ്ഥലത്തേക്ക് എത്തുന്നുണ്ട്.റോഡിന്റെ രണ്ടു ഭാഗത്തേക്കും തീപടർന്നു. മറുവശത്തേക്കും തീയെത്തിയത് കാര്യങ്ങൾ സങ്കീർണമാക്കി. വീടുകൾക്കു സമീപം വരെ തീയെത്തിയിട്ടുണ്ട്. ഇതോടെ നൂറുകണക്കിനു നാട്ടുകാരും തീയണയ്ക്കാൻ രംഗത്തുണഅട്. എന്നാൽ തീ ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ല. ടയറുകൾ പൊട്ടിത്തെറിച്ച് സ്ഫോടന ശബ്ദം കേൾക്കുന്നു. തീയും പുകയും ചൂടും കാരണം പ്രദേശത്തേക്ക് അടുക്കാനാകാത്ത സ്ഥിതിയാണ്.

Related posts

1,43,281 കു​ട്ടി​ക​ള്‍​ക്ക് തു​ള്ളി​മ​രു​ന്ന് ന​ല്‍​കി

Aswathi Kottiyoor

വനിതാ കമ്മീഷൻ അദാലത്തിൽ 21 പരാതികൾ തീർപ്പാക്കി

Aswathi Kottiyoor

ജില്ലയില്‍ ഇന്ന് 32 കേന്ദ്രങ്ങളില്‍ വാക്സിനേഷൻ

Aswathi Kottiyoor
WordPress Image Lightbox