• Home
  • Kerala
  • പാൽ ഉത്പാദനത്തിൽ കേരളം സ്വയംപര്യാപ്തമാകും: മന്ത്രി ചിഞ്ചുറാണി
Kerala

പാൽ ഉത്പാദനത്തിൽ കേരളം സ്വയംപര്യാപ്തമാകും: മന്ത്രി ചിഞ്ചുറാണി

പാൽ ഉത്പാദനത്തിൽ കേരളം സ്വയം പര്യാപ്തമാകുകയാണ് ഈ മേഖലയിൽ സർക്കാരിന്‍റെ പ്രധാന ലക്ഷ്യമെന്ന് ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണി. മിൽമ എറണാകുളം മേഖല സഹകരണ ക്ഷീരോത്പാദക യൂണിയൻ കെഎസ്ആർടിസിയുമായി സഹകരിച്ചു എറണാകുളം ബോട്ട് ജെട്ടിക്ക് സമീപം ആരംഭിച്ച മിൽമ ഓൺ വീൽസ് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരളത്തിലെ എല്ലാ വീടുകളുടെയും പാൽ ആവശ്യങ്ങൾ നിറവേറ്റുന്ന തരത്തിൽ മിൽമയെ വളർത്തും. അതിനായി ക്ഷീര കർഷകരുടെ എല്ലാ ആവശ്യങ്ങളും യഥാസമയം പരിഹരിച്ചു കൊണ്ടാണ് സർക്കാർ മുന്നോട്ടു പോകുന്നത്. പാൽ വില വർധിപ്പിച്ചത് വഴി അഞ്ചു രൂപയിലധികം ക്ഷീര കർഷകർക്ക് അധികമായി ലഭിക്കുന്നുണ്ട്. തീറ്റപ്പുൽകൃഷി സബ്‌സിഡി, കന്നുകുട്ടി പരിപാലന സബ്‌സിഡി എന്നിവ യഥാസമയം ലഭ്യമാക്കുന്നുണ്ട്. കൂടുതൽ കർഷകരെ ഈ മേഖലയിലേക്ക് കൊണ്ട് വരാൻ സർക്കാർ ശ്രമിക്കുകയാണ്. കെഎസ്ആർടിസി യുമായി സഹകരിച്ചു മിൽമ ഓൺ വീൽസ് പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ടി ജെ വിനോദ് എംഎൽഎ ആദ്യ വിൽപന നടത്തി. കൗൺസിലർ പത്മജ മേനോൻ ഏറ്റുവാങ്ങി. മേയർ എം. അനിൽകുമാർ അധ്യക്ഷനായി. ജില്ലാ കളക്ടർ ഡോ. രേണുരാജ്, എറണാകുളം മേഖല സഹകരണ ക്ഷീരോത്പാദക യൂണിയൻ മാനേജിങ് ഡയറക്ടർ വിൽസൺ ജെ. പുറവക്കാട്ട്, യൂണിയൻ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Related posts

ആറ് ജില്ലകളില്‍ കൊടും വരള്‍ച്ചയെന്ന് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്

Aswathi Kottiyoor

കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് വലിയ വിമാനങ്ങളുടെ സർവീസ് പുനഃരാരംഭിക്കും: കേന്ദ്ര വ്യോമയാന മന്ത്രി

Aswathi Kottiyoor

സർക്കാർ ഓഫീസുകളിലെ സേവനം നല്ലതാണോ മോശമാണോ ?; റേറ്റിങ്‌ നൽകാൻ “എന്റെ ജില്ല’ ആപ്പ്

Aswathi Kottiyoor
WordPress Image Lightbox