• Home
  • Kerala
  • ഇന്ത്യയുടെ ജിഡിപി വളർച്ച 6-6.8% വരെ കുറയുമെന്ന് സാമ്പത്തിക സർവേ
Kerala

ഇന്ത്യയുടെ ജിഡിപി വളർച്ച 6-6.8% വരെ കുറയുമെന്ന് സാമ്പത്തിക സർവേ

2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച 6.5 ശതമാനമായിരിക്കുമെന്ന് പ്രവചനം, ഈ സാമ്പത്തിക വർഷത്തെ 7 ശതമാനം വളർച്ചയുമായി താരതമ്യം ചെയ്യുമ്പോൾ സാമ്പത്തിക വളർച്ചാ നിരക്ക് അടുത്തവർഷം കുറയും. റിപ്പോർട്ട് ധനമന്ത്രി സീതാരാമൻ പാർലമെൻറിൽ സമർപ്പിച്ചു. നാളെ ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് പാർലമെൻറിൽ സർവെ സമർപ്പിച്ചത്.

കഴിഞ്ഞ വർഷത്തെ സർവെ 8 മുതൽ 8.5 ശതമാനം വരെ വളർച്ചയാണ് പ്രതീക്ഷിച്ചിരുന്നത്. മൂന്ന് വർഷത്തിനിടെയുള്ള ഏറ്റവും കുറവ് വളർച്ചയാണ് സർക്കാർ നടപ്പ് വർഷം പ്രതീക്ഷിക്കുന്നത്. 2021-22 ൽ 8.7 ശതമാനം വളർച്ച നേടി. 2020-21 ൽ മൈനസ് (-)6.6 ശതമാനം വർച്ച നേടിയിരുന്നു. 2019-20 ൽ 3.7 ശതമാനം വളർച്ചയാണ് രാജ്യം നേടിയത്. അതേസമയം ഇന്ത്യ ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയാണെന്ന് സർവെ പറയുന്നു.

Related posts

രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷാ മൂല്യനിർണയം തുടങ്ങി

Aswathi Kottiyoor

കോവിഡ് ഭീതിയിൽ ചൈന: ആശുപത്രികൾ നിറയുന്നു, 10 ലക്ഷം പേർ മരിക്കുമെന്ന് പഠനം

Aswathi Kottiyoor

മാറ്റങ്ങളുമായി സപ്ലൈകോ: ഓണം ഫെയറിൽ ശബരി ഉൽപന്നങ്ങളുടെ റീ ബ്രാൻഡിങ്

Aswathi Kottiyoor
WordPress Image Lightbox