21.6 C
Iritty, IN
November 22, 2024
  • Home
  • kannur
  • വലിച്ചെറിയൽ മുക്ത ജില്ല ജില്ലാ തല ഉദ്ഘാടനം നിർവ്വഹിച്ചു
kannur

വലിച്ചെറിയൽ മുക്ത ജില്ല ജില്ലാ തല ഉദ്ഘാടനം നിർവ്വഹിച്ചു

വൃത്തിയുള്ള കേരളം എന്ന ലക്ഷ്യവുമായി മാലിന്യ സംസ്‌കരണ മേഖലയിലെ വിവിധ ക്യാമ്പയിനുകളെ സംയോജിപ്പിച്ച് നടത്തുന്ന വലിച്ചെറിയല്‍ മുക്ത കണ്ണൂര്‍ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വ്വഹിച്ചു.
നാട് മാലിന്യമുക്തമാവണമെങ്കിൽ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം ആവശ്യമാണെന്ന് പി പി ദിവ്യ പറഞ്ഞു.
പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ഖരമാലിന്യങ്ങള്‍ വലിച്ചെറിയാതെ ഹരിത കര്‍മ്മസേനക്ക് കൈമാറുന്നതോടോപ്പം മാലിന്യക്കൂമ്പാരങ്ങള്‍ കണ്ടെത്തി അവ ജനകീയ സഹകരണത്തോടെ ഒഴിവാക്കാന്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ക്യാമ്പയിനാണിത്.
പെരളശ്ശേരി ടൗണിൽ നടന്ന ചടങ്ങിൽ പെരളശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് എ ബി ഷീബ അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷൻ ജില്ലാ കോഡിനേറ്റർ ഇ കെ സോമശേഖരൻ, ജില്ലാ പഞ്ചായത്ത് അംഗം കെ വി ബിജു, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി ബാലഗോപാലൻ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പ്രശാന്ത്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ കെ സുഗതൻ, എൻ ബീന, പെരളശ്ശേരി ഹയർ സെക്കൻഡറി സ്കൂൾ പ്രധാന അധ്യാപകൻ എം കെ പ്രദീപ്കുമാർ എസ് പി സി സി പി ഒ എൻ സുനിൽകുമാർ, ശുചിത്വമിഷൻ ബ്ലോക്ക് കോ ഓർഡിനേറ്റർ കെ നാരായണൻ, വ്യാപാരി വ്യവസായി പ്രതിനിധികളായ എ കെ രാഗേഷ്, എൻ കെ വിജയൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു. തുടർന്ന് ഗ്രീൻ സ്റ്റുഡൻസ് പോലീസ് എൻഎസ്എസ്, എസ് പി സി വളണ്ടിയർമാർ, ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ പെരളശ്ശേരി ടൗൺ ശുചീകരണം നടത്തി.

Related posts

കണ്ണൂർ ജില്ലയില്‍ ഇന്ന് 746 പേര്‍ക്ക് കൂടി കൊവിഡ്

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 797 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി

Aswathi Kottiyoor

കോടിയേരി ബാലകൃഷ്ണന് പയ്യാമ്പലത്ത് സ്മാരകമൊരുങ്ങുന്നു

Aswathi Kottiyoor
WordPress Image Lightbox