27.1 C
Iritty, IN
May 3, 2024
  • Home
  • Kerala
  • ബ​ഫ​ര്‍​സോ​ണ്‍ വി​ധി ന​ട​പ്പാ​ക്കാ​ന്‍ പ്ര​യാ​സം; കേ​ര​ളം സു​പ്രീം​കോ​ട​തി​യി​ല്‍
Kerala

ബ​ഫ​ര്‍​സോ​ണ്‍ വി​ധി ന​ട​പ്പാ​ക്കാ​ന്‍ പ്ര​യാ​സം; കേ​ര​ളം സു​പ്രീം​കോ​ട​തി​യി​ല്‍

ബ​ഫ​ര്‍​സോ​ണ്‍ സം​ബ​ന്ധി​ച്ച സു​പ്രീം​കോ​ട​തി​വി​ധി ജ​ന​ങ്ങ​ളി​ല്‍ അ​ര​ക്ഷി​താ​വ​സ്ഥ​യു​ണ്ടാ​ക്കി​യെ​ന്ന് കേ​ര​ളം സു​പ്രീം​കോ​ട​തി​യി​ല്‍. ബ​ഫ​ര്‍​സോ​ണ്‍​വി​ധി​യി​ല്‍ വ്യ​ക്ത​ത തേ​ടി കേ​ന്ദ്രം സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ല്‍ ക​ക്ഷി ചേ​രാ​ന്‍ കേ​ര​ളം നൽകിയ അ​പേ​ക്ഷ​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യക്ത​മാ​ക്കി​യ​ത്.

ഇ​ത് സം​ബ​ന്ധി​ച്ച സം​സ്ഥാ​ന​ത്തി​ന്‍റെ ആ​ശ​ങ്ക​ക​ള്‍ ഹർജിയിൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. കു​മ​ളി, മൂ​ന്നാ​ര്‍, നെ​യ്യാ​ര്‍, പാ​ല​ക്കാ​ട്, റാ​ന്നി തു​ട​ങ്ങി​യ മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ള്‍​ക്ക് വി​ധി അ​ര​ക്ഷി​താ​വ​സ്ഥ​യു​ണ്ടാ​ക്കി. ബ​ഫ​ര്‍​സോ​ണി​ല്‍ സ്ഥി​ര നി​ര്‍​മാ​ണ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും നി​രോ​ധി​ക്ക​ണ​മെ​ന്ന വി​ധി ന​ട​പ്പാ​ക്കാ​ന്‍ പ്ര​യാ​സ​മാ​ണ്. ഇ​ത് ജ​ന​ജീ​വി​ത​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും അ​പേ​ക്ഷയി​ല്‍ പ​റ​യു​ന്നു

നി​ര​വ​ധി ചെ​റു​കി​ട, ഇ​ട​ത്ത​രം ന​ഗ​ര​ങ്ങ​ള്‍ ബ​ഫ​ര്‍​സോ​ണ്‍ മേ​ഖ​ല​ക​ളി​ലു​ണ്ട്. ഇ​വ​രെ​യെ​ല്ലാം പു​നഃ​ര​ധി​വ​സി​പ്പി​ക്കു​ക പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നും കേ​ര​ളം കോ​ട​തി​യെ അ​റി​യി​ച്ചു.

വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളു​ടെ​യും ദേ​ശീ​യ സം​ര​ക്ഷി​ത ഉ​ദ്യാ​ന​ങ്ങ​ളു​ടെ​യും ഒ​രു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലു​ള്ള പ്ര​ദേ​ശം ബ​ഫ​ര്‍​സോ​ണ്‍ ആ​ക്കി​യ സു​പ്രീം​കോ​ട​തി വി​ധി​യി​ല്‍ വ്യ​ക്ത​ത നേ​ടി കേ​ന്ദ്രം ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ക​ക്ഷി ചേ​രാ​നാ​ണ് കേ​ര​ളം അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച​ത്.

സ്റ്റാ​ന്‍​ഡിം​ഗ് കൗ​ണ്‍​സ​ല്‍ നി​ഷേ രാ​ജ​ന്‍ ഷൊ​ങ്ക​റാ​ണ് ഹ​ര്‍​ജി ഫ​യ​ല്‍ ചെ​യ്ത​ത്. ഈ ​മാ​സം 11 നാ​ണ് ബ​ഫ​ര്‍ സോ​ണ്‍ ഹ​ര്‍​ജി സു​പ്രീം കോ​ട​തി പ​രി​ഗ​ണി​ക്കു​ക.

Related posts

ഒടിടി ഇടവേള കൂട്ടണം ; താരവില കുറയ്‌ക്കണം ; ആവശ്യം ശക്തമാക്കി ഫിയോക്‌

Aswathi Kottiyoor

ഡി​ജി​പി​യു​ടെ ഓ​ണ്‍​ലൈ​ൻ അ​ദാ​ല​ത്ത്: തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു

Aswathi Kottiyoor

10 വർഷം; ജലനിരപ്പ് താഴ്ന്നത് രണ്ടുമീറ്റർ

Aswathi Kottiyoor
WordPress Image Lightbox