24.7 C
Iritty, IN
July 2, 2024
  • Home
  • Kerala
  • സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് എസ്.എസ് എൽ.സി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന
Kerala

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് എസ്.എസ് എൽ.സി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് എസ്.എസ് എൽ.സി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി. മോട്ടിവേഷൻ, ഗോൾ സെറ്റിംഗ് , കരിയർ ഗൈഡൻസ് , വ്യക്തിത്വ വികസനം, നേതൃത്വ പരിശീലനം, ടൈം മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളിൽ അടിസ്ഥാനപ്പെടുത്തിയുള്ള ക്ലാസ്സുകളും പരിശീലനങ്ങളും വിദ്യാർത്ഥികൾക്ക് ലഭിച്ചു. കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം ഉദ്ഘാടനം നിർവഹിച്ച സമ്മേളനത്തിൽ സ്കൂൾ ഹെഡ് മാസ്റ്റർ ബിനു തോമസ് സ്വാഗതം ആശംസിക്കുകയും പി.റ്റി.എ പ്രസിഡന്റ് സണ്ണി വരകിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയും ചെയ്തു. വാർഡ് മെമ്പർ ജെസ്സി ഉറുമ്പിൽ , കളക്ടറേറ്റ് ജൂനിയർ സൂപ്രണ്ട് രാജ്കുമാർ എൽ.ആർ, തലശ്ശേരി ന്യൂനപക്ഷ പരിശീലന കേന്ദ്രം പ്രിൻസിപ്പാൾ മുനീർ റ്റി.കെ, ക്യാമ്പ് കോർഡിനേറ്റർ സുനീഷ് പി.ജോസ് എന്നിവർ സംസാരിച്ചു. ട്രെയിനർമാരായ അബ്ദുൾ ലത്തീഫ്,സെയ്ദ് അബ്ദുള്ള എന്നിവർ ക്ലാസ്സുകൾ നയിച്ചു.

Related posts

ഡേറ്റിങ് ആപ്പിലൂടെ പരിചയം; ആലപ്പുഴ സ്വദേശിനിയിൽനിന്ന് 10 ലക്ഷം തട്ടിയ നൈജീരിയൻ യുവാവ് അറസ്റ്റിൽ.

Aswathi Kottiyoor

ലോക വയോജന പീഡന ബോധോത്കരണ ദിനാചരണം ഇന്ന് (15 ജൂൺ)

Aswathi Kottiyoor

കണ്ണൂർ ആലക്കോട് പഞ്ചായത്തിൽ സബ് ട്രഷറിക്കായി ഭൂമി വിട്ടുനൽകും: മന്ത്രി

Aswathi Kottiyoor
WordPress Image Lightbox