22.4 C
Iritty, IN
October 3, 2023
  • Home
  • Kerala
  • കണ്ണൂർ ആലക്കോട് പഞ്ചായത്തിൽ സബ് ട്രഷറിക്കായി ഭൂമി വിട്ടുനൽകും: മന്ത്രി
Kerala

കണ്ണൂർ ആലക്കോട് പഞ്ചായത്തിൽ സബ് ട്രഷറിക്കായി ഭൂമി വിട്ടുനൽകും: മന്ത്രി

ട്രഷറി വകുപ്പിന് സബ് ട്രഷറി കെട്ടിടം നിർമ്മിക്കുന്നതിന് ആലക്കോട് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പത്ത് സെന്റ് ഭൂമി സൗജന്യമായി വിട്ടുനൽകാൻ തീരുമാനമായെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.
ആലക്കോട് സബ്ട്രഷറി നിർമ്മാണത്തിനായി ട്രഷറി ഡയറക്ടർ 2020ൽ ഭരണാനുമതി നൽകിയെങ്കിലും അനുയോജ്യമായ സ്ഥലം ലഭിച്ചിരുന്നില്ല. സ്ഥലം സൗജന്യമായി ലഭിക്കുന്നതിന് ആലക്കോട് പഞ്ചായത്തിന് നേരത്തെ കത്തും നൽകിയിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് വിട്ടുനൽകുന്ന ഭൂമി റവന്യു വകുപ്പിൽ നിലനിർത്തി സേവന വകുപ്പായ ട്രഷറി വകുപ്പിന് കൈവശാവകാശം വിട്ടുനൽകുമെന്ന് മന്ത്രി വ്യക്തമാക്കി. പ്രദേശത്തെ ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യമാണ് ഈ തീരുമാനത്തിലൂടെ സാക്ഷാത്കരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

Related posts

സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി പീഡിയാട്രിക് ഗ്യാസ്‌ട്രോ ഇന്‍സ്റ്റൈനല്‍ എന്‍ഡോസ്‌കോപ്പി

𝓐𝓷𝓾 𝓴 𝓳

2,75,845 ലൈഫ് സുരക്ഷിത ഭവനങ്ങൾ പൂർത്തിയാക്കി പുതിയ അപേക്ഷകളുടെ പരിശോധന നവംബർ ഒന്നു മുതൽ

𝓐𝓷𝓾 𝓴 𝓳

ആരാധനാലയങ്ങളും മത സ്ഥാപനങ്ങളും വിദ്വേഷം പ്രചരിപ്പിക്കുന്നതിന് കുട്ടികളെ ഉപയോഗിക്കരുത്: ബാലാവകാശ കമ്മീഷൻ

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox