23.5 C
Iritty, IN
July 14, 2024
  • Home
  • Uncategorized
  • വിമാനത്തിൽ മൂത്രമൊഴിച്ച സംഭവം: പ്രതി ശങ്കർ മിശ്ര അറസ്റ്റിൽ
Uncategorized

വിമാനത്തിൽ മൂത്രമൊഴിച്ച സംഭവം: പ്രതി ശങ്കർ മിശ്ര അറസ്റ്റിൽ


ന്യൂഡൽഹി> വിമാനത്തിൽ ലക്കുകെട്ട്‌ സഹയാത്രികയായ വൃദ്ധയുടെ മേൽ മൂത്രമൊഴിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. മുംബൈ സ്വദേശിയായ ശങ്കർ മിശ്രയെ (34) ബെംഗളൂരുവിൽ നിന്നാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്‌തത്. നവംബർ 26ന്‌ ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയുടെ ദേഹത്ത് ഇയാൾ മൂത്രമൊഴിക്കുകയായിരുന്നു.

സംഭവത്തെ തുടർന്ന് അന്താരാഷ്ട്ര ധനകാര്യസേവന കമ്പനിയായ ‘വെൽസ്‌ ഫാർഗോ’ ശങ്കർ മിശ്രയെ കമ്പനി ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ മൾട്ടിനാഷണൽ ഫിനാൻഷ്യൽ സർവീസ് സ്ഥാപനമായ വെൽസ് ഫാർ​ഗോയുടെ ഇന്ത്യൻ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റായിരുന്നു ശങ്കർ മിശ്ര.

Related posts

ആദ്യമായി സംസ്ഥാനത്തെ ആശുപത്രിക്ക് ദേശീയ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ മാതൃകയായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ച്.

Aswathi Kottiyoor

കട്ടപ്പന ഇരട്ടക്കൊലപാതകം; ഒന്നാം പ്രതിയെ കസ്റ്റഡിയില്‍ വിട്ടു

Aswathi Kottiyoor

മൊബൈൽ ഫോണിലൂടെ പരിചയം, വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പീഡനം, പിന്നാലെ ഭീഷണി; 32 കാരനെ പൊലീസ് പൊക്കി

Aswathi Kottiyoor
WordPress Image Lightbox