• Home
  • Kerala
  • *ന്യൂ ഈയര്‍ ആഘോഷിക്കാന്‍ വര്‍ക്കലയിലെത്തിയ ബാംഗ്ലൂര്‍ സ്വദേശി കടലില്‍ മുങ്ങിമരിച്ചു
Kerala

*ന്യൂ ഈയര്‍ ആഘോഷിക്കാന്‍ വര്‍ക്കലയിലെത്തിയ ബാംഗ്ലൂര്‍ സ്വദേശി കടലില്‍ മുങ്ങിമരിച്ചു

*

ന്യൂ ഈയര്‍ ആഘോഷിക്കാന്‍ വര്‍ക്കലയിലെത്തിയ ബാംഗ്ലൂര്‍ സ്വദേശി കടലില്‍ മുങ്ങിമരിച്ചു. ഇന്ന് രാവിലെ 9 30 ഓടെ ആണ് സംഭവം.ബാംഗ്ലൂര്‍ സ്വദേശി അരൂപ് ഡെ ( 33 )ആണ് തിരയില്‍ അകപ്പെട്ട് മുങ്ങിമരിച്ചത്.

ഭാര്യയും സുഹൃത്തുക്കളും അടങ്ങുന്ന 11 അംഗസംഘത്തിനൊപ്പമാണ് അരൂപ് ഡെ ന്യൂയര്‍ ആഘോഷങ്ങള്‍ക്കായി വര്‍ക്കലയില്‍ എത്തിയത്. വര്‍ക്കല ഓടയം ബീച്ചില്‍ പ്രവര്‍ത്തിക്കുന്ന മിറക്കിള്‍ ബെ റിസോര്‍ട്ടില്‍ ആണ് ഇവര്‍ താമസിച്ചിരുന്നത്. റിസോര്‍ട്ടിന് സമീപത്തെ ബീച്ചില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാന്‍ ഇറങ്ങിയ യുവാവ് തിരയിലകപ്പെടുകയായിരുന്നു. ഏകദേശം കരയില്‍ നിന്നും 50 മീറ്ററോളം അകലെയായിരുന്നു അപകടം സംഭവിച്ചത്.

മുങ്ങിത്താഴുന്ന യുവാവിനെ സുഹൃത്തുക്കളും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് കരയ്ക്ക് എത്തിച്ചിരുന്നെങ്കിലും ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു എന്നാണ് സുഹൃത്തുക്കളുടെ മൊഴി. ആസ്മാ രോഗിയാണ് യുവാവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. അയിരൂര്‍ പോലീസ് സ്ഥലത്തെത്തിതുടര്‍നടപടികള്‍ സ്വീകരിച്ചു.

Related posts

കേന്ദ്ര പെൻഷനിൽ പുതിയ നിർദേശം; വർഷം 1% വർധന.

Aswathi Kottiyoor

മൂന്നാം തരംഗം; മുഖ്യഭീഷണി വൈറസിന്റെ ജനിതക മാറ്റം; വാക്സിനേഷൻ പ്രധാന ദൗത്യം.

Aswathi Kottiyoor

പ്ര​വ​ര്‍​ത്ത​ക​ര്‍ വീ​ടു​ക​ളി​ല്‍ ഇ​ന്ത്യ​ന്‍ പ​താ​ക ഉ​യ​ര്‍​ത്ത​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ്

Aswathi Kottiyoor
WordPress Image Lightbox