25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കോളയാട് പഞ്ചായത്തിലെ പെരുവ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ ഇല്ല; ആദിവാസികള്‍ ചികിത്സ കിട്ടാതെ വലയുന്നു
Kerala

കോളയാട് പഞ്ചായത്തിലെ പെരുവ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ ഇല്ല; ആദിവാസികള്‍ ചികിത്സ കിട്ടാതെ വലയുന്നു

കോളയാട് പഞ്ചായത്തിലെ പെരുവ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ ഇല്ല. ആദിവാസികള്‍ ചികിത്സ കിട്ടാതെ വലയുന്നു.കോളയാട് ഗ്രാമപഞ്ചായത്തിലെ ആദിവാസി സെറ്റില്‍മെന്റായ പെരുവയിലുള്ള ആരോഗ്യകേന്ദ്രത്തില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ ഡോക്ടറുടെ സേവനം ലഭിക്കാത്തതിനെ തുടര്‍ന്നാണ് രോഗികള്‍ 30 കിലോമീറ്റര്‍ അകലെയുള്ള പേരാവൂര്‍, കൂത്തുപറമ്പ് താലൂക്ക് ആശുപത്രികളെ ആശ്രയിക്കേണ്ടി വന്നത്.ഒരു താല്‍ക്കാലിക ഡോക്ടര്‍ ഉള്‍പ്പെടെ 3 ഡോക്ടര്‍മാര്‍ ഈ ആരോഗ്യ കേന്ദ്രത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഒരു ഡോക്ടര്‍ക്ക് സ്ഥലം മാറ്റം കിട്ടി പോയി. മെഡിക്കല്‍ ഓഫീസര്‍ 3 ദിവസത്തെ പരിശീലനത്തിലുമാണ്.ദിവസവേതന അടിസ്ഥാനത്തില്‍ നിയമിച്ച ഡോക്ടര്‍ രാവിലെ 10 മണിയോടെ സ്‌കൂളില്‍ പ്രതിരോധ കുത്തിവെയ്പ്പിനും പോയതോടെയാണ് പെരുവ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരുടെ സേവനം ലഭിക്കാതായത്.

Related posts

വയോജന പരിപാലനത്തിലെ മികവിന് കേരളത്തിന് വയോശ്രേഷ്ഠ സമ്മാൻ പുരസ്‌കാരം

Aswathi Kottiyoor

ഇന്ധന വിലവർധനവിനെതിരെ രാജ്യവ്യാപക പ്രതിഷേധം; ആഹ്വാനവുമായി പാർട്ടി കോൺ​ഗ്രസ്

Aswathi Kottiyoor

മെഡിക്കല്‍ ഓഫീസര്‍ നിയമനം*

Aswathi Kottiyoor
WordPress Image Lightbox