22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം 22 മു​ത​ൽ
kannur

റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം 22 മു​ത​ൽ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം 22 മു​ത​ൽ 26 വ​രെ ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ 16 വേ​ദി​ക​ളി​ലാ​യി ന​ട​ക്കും. പ്ര​ധാ​ന വേ​ദി​യാ​യ മു​നി​സി​പ്പ​ൽ സ്കൂ​ളി​ൽ 22ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ മേ​ള​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​മെ​ന്ന് ഡി​ഡി​ഇ വി.​എ. ശ​ശീ​ന്ദ്ര​വ്യാ​സ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കെ. ​സു​ധാ​ക​ര​ൻ എം​പി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.
പ്ര​ധാ​ന വേ​ദി​യാ​യ മു​നി​സി​പ്പ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് പു​റ​മെ ടൗ​ൺ സ്ക്വ​യ​ർ, ‌ടൗ​ൺ എ​ച്ച്എ​സ്എ​സ്, ശി​ക്ഷ​ക് സ​ദ​ൻ മെ​യി​ൻ ഹാ​ൾ, താ​വ​ക്ക​ര യു​പി സ്കൂ​ൾ, ത​ളാ​പ്പ് ഗ​വ. മി​ക്സ​ഡ് യു​പി സ്കൂ​ൾ, സെ​ന്‍റ് മൈ​ക്കി​ൾ​സ് എ​ച്ച്എ​സ്എ​സ് മു​ൻ​വ​ശം, ബാ​ങ്ക് ഓ​ഡി​റ്റോ​റി​യം, സെ​ന്‍റ് തെ​രേ​സാ​സ് എ​ച്ച്എ​സ്എ​സ്, സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ഹാ​ൾ, ബി​ആ​ർ​സി ഹാ​ൾ, ശി​ക്ഷ​ക് സ​ദ​ൻ മി​നി ഹാ​ൾ, ടി​ടി​ഐ ഹാ​ൾ, ടി​ടി​ഐ റൂം, ​സെ​ന്‍റ് മൈ​ക്കി​ൾ എ​ച്ച്എ​സ്എ​സ് ഹാ​ൾ, പ​യ്യാ​ന്പ​ലം ജി​എ​ച്ച്എ​സ്എ​സ് എ​ന്നി​വ​യാ​ണ് വേ​ദി​ക​ൾ.
15 ഉ​പ​ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള 12055 കു​ട്ടി​ക​ൾ മേ​ള​യി​ൽ മാ​റ്റു​ര​യ്ക്കും. പൂ​ർ​ണ​മാ​യും ഹ​രി​ത പെ​രു​മാ​റ്റ​ച്ച​ട്ടം പാ​ലി​ച്ചാ​യി​രി​ക്കും ക​ലോ​ത്സ​വം ന​ട​ക്കു​ക. ദി​വ​സ​വും 5000 പേ​ർ​ക്കു​ള്ള ഭ​ക്ഷ​ണം ഒ​രു​ക്കും.
സ​മാ​പ​ന സ​മ്മേ​ള​നം 26ന് ​വൈ​കു​ന്നേ​രം നാ​ലി​ന് കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ ടി.​ഒ.​മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​ലോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന വി​ളം​ബ​ര ജാ​ഥ 21 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ക​ണ്ണൂ​ർ പ്ര​ഭാ​ത് ജം​ഗ്ഷ​നി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് സ്റ്റേ​ഡി​യം കോ​ർ​ണ​റി​ൽ സ​മാ​പി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ യു.​കെ. ബാ​ല​ൻ, വി.​വി. ര​തീ​ഷ്, ഡോ. ​വി​നോ​ദ് കു​മാ​ർ, സി​ദ്ദീ​ഖ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Related posts

ക​ണ്ണൂ​രി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ന് തീ​പി​ടി​ച്ചു

Aswathi Kottiyoor

ന്യൂ​ന​മ​ര്‍​ദം: ആ​ശു​പ​ത്രി​ക​ളി​ല്‍ വൈ​ദ്യു​തി ത​ട​സ​പ്പെ​ട​രു​ത്

Aswathi Kottiyoor

കാ​ഞ്ഞി​ര​ക്കൊ​ല്ലി​ക്ക് സ​മീ​പം വ​ന​മേ​ഖ​ല​യി​ൽ ഉരുൾപൊട്ടി പാലങ്ങൾ മുങ്ങി

Aswathi Kottiyoor
WordPress Image Lightbox