25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കെ​​എ​​സ്ആ​​ര്‍​ടി​​സി​ ഡി​​പ്പോ​​യി​​ല്‍ അ​ച്ഛ​​നെ​​യും മ​​ക​​ളെ​​യും മ​​ര്‍ദി​​ച്ച പ്ര​​തി​​ക​​ള്‍​ക്ക് മു​​ന്‍​കൂ​​ര്‍ ജാ​​മ്യം
Kerala

കെ​​എ​​സ്ആ​​ര്‍​ടി​​സി​ ഡി​​പ്പോ​​യി​​ല്‍ അ​ച്ഛ​​നെ​​യും മ​​ക​​ളെ​​യും മ​​ര്‍ദി​​ച്ച പ്ര​​തി​​ക​​ള്‍​ക്ക് മു​​ന്‍​കൂ​​ര്‍ ജാ​​മ്യം

കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി​​​​യു​​​​ടെ കാ​​​​ട്ടാ​​​​ക്ക​​​​ട ഡി​​​​പ്പോ​​​​യി​​​​ല്‍ ക​​​​ണ്‍​സ​​​​ഷ​​​​ന്‍ കാ​​​​ര്‍​ഡ് പു​​​​തു​​​​ക്കാ​​​​നെ​​​​ത്തി​​​​യ അ​​​ച്ഛ​​​​നെ​​​​യും മ​​​​ക​​​​ളെ​​​​യും മ​​​​ര്‍​ദി​​​​ച്ച കേ​​​​സി​​​​ല്‍ പ്ര​​​​തി​​​​ക​​​​ളാ​​​​യ ആ​​​​ര്യ​​​​നാ​​​​ട് ഡി​​​​പ്പോ​​​​യി​​​​ലെ സ്റ്റേ​​​​ഷ​​​​ന്‍ മാ​​​​സ്റ്റ​​​​ര്‍ എ. ​​​​മു​​​​ഹ​​​​മ്മ​​​​ദ് ഷെ​​​​രീ​​​​ഫ്, ക​​​​ണ്ട​​​​ക്ട​​​​ര്‍ എ​​​​ന്‍. അ​​​​നി​​​​ല്‍​കു​​​​മാ​​​​ര്‍, ക്ലാ​​​​ര്‍​ക്ക് മി​​​​ല​​​​ന്‍ ഡോ​​​​റി​​​​ച്ച് എ​​​​ന്നി​​​​വ​​​​ര്‍​ക്ക് ഹൈ​​​​ക്കോ​​​​ട​​​​തി മു​​​​ന്‍​കൂ​​​​ര്‍ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ചു. ജ​​​​സ്റ്റീ​​​​സ് ബെ​​​​ച്ചു കു​​​​ര്യ​​​​ന്‍ തോ​​​​മ​​​​സി​​​​ന്‍റേ​​​​താ​​​​ണ് ഉ​​​​ത്ത​​​​ര​​​​വ്.

സം​​​​ഭ​​​​വ​​​​ത്തി​​​​ന്‍റെ വീ​​​​ഡി​​​​യോ വൈ​​​​റ​​​​ലാ​​​​വു​​​​ക​​​​യും ഇ​​​​തി​​​​നെ​​​​തി​​​​രേ ജ​​​​ന​​​വി​​​​കാ​​​​രം ഉ​​​​യ​​​​ര്‍​ന്നു​​​വ​​​​രി​​​​ക​​​​യും ചെ​​​​യ്‌​​​​തെ​​​​ങ്കി​​​​ലും കോ​​​​ട​​​​തി​​​​ക്ക് അ​​​​ത്ത​​​​രം വൈ​​​​കാ​​​​രി​​​​ക​​​​ത​​​​യ്ക്കു കീ​​​​ഴ്പ്പെ​​​​ടാ​​​​നാ​​​​വി​​​​ല്ലെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യാ​​​​ണ് കോ​​​​ട​​​​തി​​​​യു​​​​ടെ തീ​​​​രു​​​​മാ​​​​നം.

കേ​​​​സി​​​​ലെ ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളും സാ​​​​ക്ഷി​​​​മൊ​​​​ഴി​​​​ക​​​​ളും ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കാ​​​​നേ ക​​​​ഴി​​​​യൂ​​​വെ​​​ന്ന് കോ​​​​ട​​​​തി വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു. മാ​​​​ത്ര​​​​മ​​​​ല്ല, അ​​​ച്ഛ​​​​നെ ആ​​​​ക്ര​​​​മി​​​​ക്കു​​​​ന്ന​​​​തു ത​​​​ട​​​​യാ​​​​ന്‍ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് താ​​​​ന്‍ താ​​​​ഴെ വീ​​​​ണ​​​​തെ​​​​ന്ന​​​​ത​​​​ട​​​​ക്ക​​​​മു​​​​ള്ള പെ​​​​ണ്‍​കു​​​​ട്ടി​​​​യു​​​​ടെ മൊ​​​​ഴി​​​​യും പ​​​​രി​​​​ഗ​​​​ണി​​​​ച്ചു.

പ്ര​​​​തി​​​​ക​​​​ളു​​​​ടെ ന​​​​ട​​​​പ​​​​ടി എ​​​​തി​​​​ര്‍​ക്ക​​​​പ്പെ​​​​ടേ​​​​ണ്ട​​​​താ​​​​ണെ​​​​ങ്കി​​​​ലും ക​​​​സ്റ്റ​​​​ഡി​​​​യി​​​​ല്‍ ചോ​​​​ദ്യം ചെ​​​​യ്യേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്നു വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യാ​​​​ണ് മു​​​​ന്‍​കൂ​​​​ര്‍ ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്. ക​​​​ഴി​​​​ഞ്ഞ സെ​​​​പ്റ്റം​​​​ബ​​​​ര്‍ 20 നാ​​​യി​​​രു​​​ന്നു കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം.

Related posts

മണി ചെയിന്‍ മാതൃകയിലെ ഉല്‍പ്പന്ന വില്‍പ്പന നിരോധിക്കാനൊരുങ്ങി കേരളം

Aswathi Kottiyoor

നാളെ മന്ത്രിസഭായോഗം ചേരും

Aswathi Kottiyoor

ഒമിക്രോൺ പ്രതിരോധത്തിന്‌ പ്രത്യേക ക്യാമ്പയിൻ ; ഇന്ന്‌ പകൽ മൂന്നിന്‌ തുടക്കം

Aswathi Kottiyoor
WordPress Image Lightbox