22.4 C
Iritty, IN
October 3, 2023
  • Home
  • Kerala
  • ഒമിക്രോൺ പ്രതിരോധത്തിന്‌ പ്രത്യേക ക്യാമ്പയിൻ ; ഇന്ന്‌ പകൽ മൂന്നിന്‌ തുടക്കം
Kerala

ഒമിക്രോൺ പ്രതിരോധത്തിന്‌ പ്രത്യേക ക്യാമ്പയിൻ ; ഇന്ന്‌ പകൽ മൂന്നിന്‌ തുടക്കം

കോവിഡ് മൂന്നാം തരംഗ തീവ്രതയെ നേരിടാൻ ‘ഒമിക്രോൺ ജാഗ്രതയോടെ പ്രതിരോധം’ എന്നപേരിൽ പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന്‌ ആരോഗ്യ മന്ത്രി വീണാ ജോർജ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു. കോവിഡ് ബാധിതരുടെ ഗൃഹ പരിചരണം, വയോജന സംരക്ഷണവും പരിപാലനവും, കോവിഡ് കാലത്തെ കുട്ടികളുടെ പരിചരണം, സർക്കാർ ഏർപ്പെടുത്തിയ വിവിധ പ്രതിരോധ, ചികിത്സാ സംവിധാനങ്ങൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകാനാണ് ക്യാമ്പയിൻ.

ഓൺലൈനായാണ്‌ സെഷനുകൾ. ബുധൻ പകൽ മൂന്ന്‌ മുതൽ യുട്യൂബിലൂടെയും മറ്റു സമൂഹ മാധ്യമങ്ങളിലൂടെയും പങ്കെടുക്കാം. യുട്യൂബ്‌ ലിങ്ക്‌ https://youtube/sFuftBgcneg

Related posts

ഇന്ത്യയിൽ പോഷകാഹാരക്കുറവുള്ള കുട്ടികൾ വർധിച്ചു – 33.23 ലക്ഷം.

𝓐𝓷𝓾 𝓴 𝓳

ഇന്ത്യൻ ഫാസിസത്തെ വിലയിരുത്തുന്നതിൽ മതേതര പാർട്ടികൾക്ക്‌ പിഴവ് പറ്റി – ഹമീദ് വാണിയമ്പലം

𝓐𝓷𝓾 𝓴 𝓳

സ്വദേശാഭിമാനി കേസരി പുരസ്‌കാരങ്ങളും മാധ്യമ പുരസ്‌കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്തു

WordPress Image Lightbox