23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • വാ​ള​യാ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ ദു​രൂ​ഹ മ​ര​ണം; സി​ബി​ഐ​യു​ടെ പു​തി​യ സം​ഘം അ​ന്വേ​ഷ​ണം തു​ട​ങ്ങി
Kerala

വാ​ള​യാ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ ദു​രൂ​ഹ മ​ര​ണം; സി​ബി​ഐ​യു​ടെ പു​തി​യ സം​ഘം അ​ന്വേ​ഷ​ണം തു​ട​ങ്ങി

വാ​​​ള​​​യാ​​​റി​​​ൽ സ​​​ഹോ​​​ദ​​​രി​​​മാ​​​ർ ദു​​​രൂ​​​ഹ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മ​​​രി​​​ച്ച കേ​​​സി​​​ൽ സി​​​ബി​​​ഐ​​​യു​​​ടെ പു​​​തി​​​യ സം​​​ഘം അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി. കൊ​​​ച്ചി സി​​​ബി​​​ഐ യൂ​​​ണി​​​റ്റ് ഡി​​​വൈ​​​എ​​​സ്പി വി.​​​എ​​​സ്. ഉ​​​മ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

അ​​​ന്വേ​​​ഷ​​​ണ സം​​​ഘം വാ​​​ള​​​യാ​​​റി​​​ലെ വീ​​​ട്ടി​​​ലെ​​​ത്തി പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​മ്മ​​​യു​​​ടെ മൊ​​​ഴി​​​യെ​​​ടു​​​ത്തു. പു​​​തി​​​യ അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​ൽ വി​​​ശ്വാ​​​സ​​​മു​​​ണ്ടെ​​​ന്നു പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​മ്മ പി​​​ന്നീ​​​ടു മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സി​​​ബി​​​ഐ സ്പെ​​​ഷ്യ​​​ൽ ക്രൈം ​​​സെ​​​ൽ ഓ​​​ഫീ​​​സ​​​റു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​മാ​​​യ ക​​​ണ്ടെ​​​ത്ത​​​ലു​​​ക​​​ൾ ഇ​​​ല്ലെ​​​ന്നും കൂ​​​ടു​​​ത​​​ൽ അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്നു​​​ള്ള നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ന്‍റെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ഓ​​​ഗ​​​സ്റ്റ് 10ന് ​​​കേ​​​സി​​​ൽ തു​​​ട​​​ര​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് പാ​​​ല​​​ക്കാ​​​ട് സ്പെ​​​ഷ​​​ൽ പോ​​​ക്സോ കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്.

ക്രൈം​​​ബ്രാ​​​ഞ്ച് കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ൽ പ​​​റ​​​യു​​​ന്ന അ​​​തേ കാ​​​ര്യ​​​ങ്ങ​​​ൾ ത​​​ന്നെ​​​യാ​​​ണ് സി​​​ബി​​​ഐ കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ലും ഉ​​​ള്ള​​​തെ​​​ന്ന വി​​​മ​​​ർ​​​ശ​​​ന​​​വും കു​​​ടും​​​ബം ഉ​​​ന്ന​​​യി​​​ച്ചി​​​രു​​​ന്നു. സി​​​ബി​​​ഐ തു​​​ട​​​ര​​​ന്വേ​​​ഷ​​​ണം കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​ത്തു​​​നി​​​ന്നു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വേ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം വാ​​​ള​​​യാ​​​ർ പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​മ്മ ഉ​​​ന്ന​​​യി​​​ക്കു​​​ക​​​യും സി​​​ബി​​​ഐ ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്കും കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി​​​ക്കും നി​​​വേ​​​ദ​​​നം ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. തു​​​ട​​​ര​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ പു​​​രോ​​​ഗ​​​തി ഉ​​​ട​​​ൻ അ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്ന കോ​​​ട​​​തി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​വു​​​മു​​​ണ്ട്.

2017 ജ​​​നു​​​വ​​​രി 13 നാ​​​ണു പ​​​തി​​​മൂ​​​ന്ന് വ​​​യ​​​സു​​​ള്ള പെ​​​ണ്‍​കു​​​ട്ടി​​​യെ വാ​​​ള​​​യാ​​​ർ അ​​​ട്ട​​​പ്പ​​​ള്ള​​​ത്തെ ഷെ​​​ഡി​​​ൽ തൂ​​​ങ്ങി​​​മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. മാ​​​ർ​​​ച്ച് നാ​​​ലി​​​ന് ഒ​​​ന്പ​​​തു​​​വ​​​യ​​​സു​​​ള്ള ഇ​​​ള​​​യ സ​​​ഹോ​​​ദ​​​രി​​​യെ​​​യും മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

Related posts

പൊതുമരാമത്ത് വകുപ്പിൽ 170 കോടിയുടെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി; 48 റോഡ്, 3 പാലങ്ങൾ, 4 കെട്ടിടങ്ങൾ തുടങ്ങിയവ നിർമ്മിക്കും

Aswathi Kottiyoor

അരിക്കൊമ്പൻ ആരോഗ്യവാൻ; കേരള അതി‍ർത്തിയിൽ നിന്ന് 15 കിലോമീറ്റർ അകലെ

Aswathi Kottiyoor

കായികശേഷിയുള്ള പുതിയ തലമുറയെ വാർത്തെടുക്കുകയാണ് മേളയുടെ ലക്ഷ്യം: മന്ത്രി

Aswathi Kottiyoor
WordPress Image Lightbox