25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കാസര്‍ഗോട്ട് അടിപ്പാത തകര്‍ന്നു വീണ സംഭവം; പോലീസ് കേസെടുത്തു
Kerala

കാസര്‍ഗോട്ട് അടിപ്പാത തകര്‍ന്നു വീണ സംഭവം; പോലീസ് കേസെടുത്തു

പെരിയയില്‍ ദേശീയപാതയുടെ ഭാഗമായി നിര്‍മിക്കുന്ന അടിപ്പാത തകര്‍ന്നു വീണ സംഭവത്തില്‍ ബേക്കല്‍ പോലീസ് കേസെടുത്തു. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന തരത്തില്‍ നിര്‍മാണം നടത്തിയതിനാണ് കേസെടുത്തത്.

ഐപിസി 336, 338, കെപി 118 വകുപ്പുകള്‍ പ്രകാരമാണ് കേസ്. അടിപ്പാതയുടെ നിര്‍മാണം പുരോഗമിക്കുന്നതിനിടെ ഇന്നു പുലര്‍ച്ചെ മൂന്നിനാണ് അപകടമുണ്ടായത്.

പാലത്തിന്‍റെ നടുഭാഗമാണ് ആദ്യം തകര്‍ന്നുവീണത്. പിന്നീട് പത്ത് സെക്കന്‍റിനുള്ളില്‍ അടിപാത പൂര്‍ണമായും തകര്‍ന്നുവീണു.

അപകടത്തില്‍ അതിഥി തൊഴിലാളിയായ സോനുവിന് മാത്രമാണ് പരിക്കേറ്റത്. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Related posts

വസ്ത്രധാരണത്തെ തുറിച്ചുനോക്കേണ്ടതില്ല, മുണ്ടും ഷര്‍ട്ടും ധരിച്ചെത്തിയ ടീച്ചര്‍ക്ക് പറയാനുള്ളത്.

Aswathi Kottiyoor

513 സബ് സെന്ററുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ക്ക് 284 കോടി; ഇ സഞ്ജീവനി ശക്തിപ്പെടുത്തുന്നതിന് 37.86 കോടി

ജാഗ്രത തുടരാം; കൂടുതൽ ഇളവുകൾ നൽകാൻ പ്രാപ്തമായി -മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox