• Home
  • kannur
  • ഗ്രാന്റ് ഉപയോഗിച്ച് ജില്ലയിലെ ആരോഗ്യ മേഖല കൂടുതല്‍ മെച്ചപ്പെടുത്തും; ജില്ലാ ആസൂത്രണ സമിതി
kannur

ഗ്രാന്റ് ഉപയോഗിച്ച് ജില്ലയിലെ ആരോഗ്യ മേഖല കൂടുതല്‍ മെച്ചപ്പെടുത്തും; ജില്ലാ ആസൂത്രണ സമിതി

ആരോഗ്യ ഗ്രാന്റായ 2.79 കോടി രൂപ ഉപയോഗിച്ച് ജില്ലയിലെ ആരോഗ്യ മേഖല കൂടുതല്‍ മെച്ചപ്പെടുത്താന്‍ ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ തീരുമാനം. 2022-23 വര്‍ഷത്തെ ആരോഗ്യ ഗ്രാന്റിന്റെ ജില്ലാതല ആക്ഷന്‍ പ്ലാൻ യോഗം അംഗീകരിച്ചു.
ഈ തുക ഉപയോഗിച്ച് ബ്ലോക്ക് പഞ്ചായത്തിലെ പൊതുജന ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ആവശ്യമായ സഹായം നല്‍കും. ഗ്രാമപഞ്ചായത്ത് പൊതുജനരോഗ്യ കേന്ദ്രങ്ങളിലെ രോഗ നിര്‍ണയ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകള്‍ സജ്ജമാക്കും. ഇതിന് പുറമെ ആരോഗ്യ മേഖലയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ഡി പി സി അധ്യക്ഷ പി പി ദിവ്യ പറഞ്ഞു.
ഒക്ടോബര്‍ 27, 31 നവംബര്‍ ഒന്ന് തീയ്യതികളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി നിര്‍വ്വഹണ അവലോകന യോഗം ബ്ലോക്ക് പഞ്ചായത്ത് തലത്തിലും ജില്ലാ തലത്തിലും ചേരാന്‍ യോഗത്തില്‍ തീരുമാനിച്ചു.
ആസൂത്രണ സമിതി ചെയര്‍പേഴ്‌സണായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ സമിതി അംഗങ്ങളായ മേയര്‍ അഡ്വ.ടി ഒ മോഹനന്‍, അഡ്വ. ബിനോയ് കുര്യന്‍, അഡ്വ. കെ കെ രത്‌നകുമാരി, വി ഗീത, കെ താഹിറ, ഇ വിജയന്‍, കെ വി ഗോവിന്ദന്‍, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, പ്ലാനിങ് ഓഫീസര്‍ കെ പ്രകാശന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related posts

ഫയലിങ് ഷീറ്റുകൾക്ക്‌ ക്ഷാമം ആധാരം രജിസ്‌ട്രേഷൻ പ്രതിസന്ധിയിൽ

Aswathi Kottiyoor

ഇന്ന് കണ്ണൂർ ജില്ലയില്‍ 2482 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി… സമ്പര്‍ക്കത്തിലൂടെ 2324 പേര്‍ക്കും……….

Aswathi Kottiyoor

വിദ്യാർഥിനി ബസിൽനിന്ന് വീണു പരിക്കേറ്റ സംഭവം: സ്കൂൾ ബസ് ഡ്രൈവർക്കെതിരെ കേസ്

Aswathi Kottiyoor
WordPress Image Lightbox